ഉംറ തീര്‍ത്ഥാടനത്തിനും വിശുദ്ധ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആപ്പുകള്‍ വഴി അപേക്ഷിക്കാന്‍ അനുമതി


-

റിയാദ്: വിദേശ തീര്‍ഥാടകര്‍ക്ക് ഉംറയ്ക്കും ഹറമില്‍ പ്രാര്‍ത്ഥനയ്ക്കും അതോടൊപ്പം മദീന സന്ദര്‍ശനത്തിനുമുള്ള അനുമതിക്കുമായുള്ള പുതിയ സേവനത്തിനു സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ്ഡിഎഐഎ) സഹകരിച്ച്, സൗദി ഹജജ്, ഉംറ മന്ത്രാലയം തുടക്കം കുറിച്ചതായി പ്രഖ്യാപിച്ചു. ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകള്‍ വഴിയാണ് സേവനം ആരംഭിച്ചതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സൗദി 'ഖുദ്ദൂം' പ്‌ളാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ ഇഅ്തമര്‍ന, തവക്കല്‍ന ആപ്പിലൂടെ സേവനം ലഭിച്ചുതുടങ്ങുമെന്ന് ഹജജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നവരെല്ലാം ഗൂഗിള്‍ പ്‌ളേ, ആപ്പ്‌സ്‌റ്റോര്‍, ആപ്പ് ഗാലറി, ഗാലക്‌സി സ്‌റ്റോര്‍ എന്നിവവഴി ഇഅ്തമര്‍ന, തവക്കല്‍ന എന്നീ രണ്ട് ആപ്പുകളും അപ്‌ഡേറ്റ് ചെയ്യാന്‍ ഹജജ്, ഉംറ മന്ത്രാലയവും എസ്ഡിഎഐഎയും അഭ്യര്‍ത്ഥിച്ചു.

Content Highlights: foreign umrah pilgims can now apply through mbile applications

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented