-
ദമ്മാം: ഈസ്റ്റേണ്‍ പ്രോവിന്‍സിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ഇഎംഎഫ് റാക്ക സംഘടിപ്പിക്കുന്ന മെഗാ ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് റാക്ക സ്‌പോര്‍ട്‌സ് സിറ്റി കാദിസിയ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച തുടക്കം കുറിച്ചു. ലുലു ഗ്രൂപ്പ് റീജിണല്‍ ഡയറക്ടര്‍ ബഷീര്‍ കിക്ക് ഓഫ് കര്‍മം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴിലുള്ള പതിനഞ്ചു ടീമുകള്‍ മേളയില്‍ മത്സരിക്കും, ഉദ്ഘാടന ദിനം ആദ്യ മത്സരത്തില്‍ ജുബൈല്‍ എഫ്സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കോര്‍ണിഷ് സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജുബൈല്‍ എഫ്സി താരം അന്‍ഫറാണ് കളിയിലെ കേമന്‍. രണ്ടാം മത്സരത്തില്‍ മലബാര്‍ യുണൈറ്റഡ് എഫ്സി ഖോബാര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇംകോ അല്‍കോബാറിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു, മലബാര്‍ യുണൈറ്റഡ് എഫ്സി താരം ഫൈസലാണ് കളിയിലെ കേമന്‍.
റുവായി ബ്രോസ്റ്റഡ് മാനേജിങ് പാര്‍ട്ടണര്‍ കുഞ്ഞഹമ്മദ് പയ്യന്നൂര്‍, ഡിഫ പ്രസിഡന്റ്‌റ് ഡോക്ടര്‍ അബ്ദുസലാം കണ്ണിയന്‍, ഇന്‍ഡോമി നൂഡില്‍സ് ഏരിയ മാനേജര്‍ സലാം വര്‍ക്കല, സാമൂഹ്യ പ്രവര്‍ത്തകന്‍ ജാഫര്‍ കൊണ്ടോട്ടി, ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിടന്റ്‌റ് നജീബ്, ഡിഫ ജനറല്‍ സെക്രട്ടറി ലിയാഖത്ത് കാരങ്ങാടന്‍, ഡിഫ ട്രെഷറര്‍ അഷ്റഫ് സോണി, ഡിഫ ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്റൂസ്, ഡിഫ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ വള്ളക്കടവ്, ഇഎംഫ് ക്ലബ് ചെയര്‍മാന്‍ മഹ്റൂഫ് മഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. ക്ലബ് ജനറല്‍ സെക്രട്ടറി നൗഫല്‍ പരി സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡന്റ്‌റ് ശറഫു പാറക്കല്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ വാഴക്കാട്, നവാസ് മഞ്ചേരി, റഷീദ് ചേന്നമംഗലൂര്‍, ഷാഫി കൊടുവള്ളി, സജാദ് പാറക്കല്‍, ഇസ്മായില്‍ തളിപ്പറമ്പ്, അംജദ് പുത്തൂര്‍മഠം, നസീം, റഫീഖ് വടക്കാഞ്ചേരി, ഫാസില്‍ ചെറുവാടി, സഹദ് ഫറോക് എന്നിവര്‍ നേതൃത്വം നല്‍കി.
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം അഞ്ച് മണി മുതല്‍ പത്തുമണി വരെയായിരിക്കും മത്സരങ്ങള്‍. ഏപ്രില്‍ പത്തിനാണ് കലാശ പോരാട്ടം. മത്സരങ്ങളുടെ എച്ച് ഡി ലൈവ് ടെലികാസ്റ്റിംഗ് ഇഎംഫ് റാക്ക ഫുട്‌ബോള്‍ ക്ലബ്ബ് ഫേസ്ബുക്ക് പേജിലും ദമ്മാം ന്യൂസ് ഫേസ്ബുക്ക് പേജിലും ലഭ്യമായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..