കുവൈത്തിലെ വ്യവസായശാലയില്‍ തീപ്പിടുത്തം, ഭക്ഷ്യവസ്തുക്കള്‍ കത്തി നശിച്ചു


1 min read
Read later
Print
Share

-

കുവൈത്ത് സിറ്റി :കുവൈത്തിലെ പ്രമുഖ ഷുവൈഖ് വ്യവസായശാലയില്‍ വന്‍ തീപ്പിടുത്തം. ആയിരക്കണക്കിന് ദിനാറിന്റെ ഭക്ഷ്യവസ്തുക്കള്‍ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. സമീപ ഗോവെര്‍ണറേറ്റുകളിലെ അഗ്‌നിശമന സേനകളുടെ സംയുക്ത ഇടപെടലിനെ തുടുര്‍ന്ന് ശുവൈഖ് വ്യവസായ മേഖലയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ കുവൈറ്റിലെ അതിപുരാതന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സൂക്കല്‍ അല്‍ മിറയുടെ ഷുവൈക്കിലെ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തിനശിച്ചു.3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന മീറ സൂഖിലാണ് വന്‍ അഗ്‌നി ബാധ ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

രാജ്യത്തെ ആറു കേന്ദ്രങ്ങളില്‍ നിന്നും എത്തിയ 150 ഓളം അഗ്‌നി ശമന സേനാ. വിഭാഗങ്ങളുടെ മണിക്കൂറുകള്‍ നീണ്ട നിരന്തരമായ പരിശ്രമത്തിനു ഒടുവിലാണു തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്ത സമയത്ത് കെട്ടിടത്തിനുള്ളില്‍ ഒരാള്‍ ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്നു. തീപിടുത്തം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Manama, music albhum

1 min

വൈറലായി 'ഋതം' സംഗീത ആല്‍ബം

Apr 25, 2022


mathrubhumi

1 min

മുല്ലപ്പെരിയാര്‍: സമര പ്രഖ്യാപനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ ഫോറം

Nov 2, 2021


Online Quiz Competition

1 min

കേരള കാത്തലിക് അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Apr 13, 2021

Most Commented