വീടിനു മുന്നിലെ പൊതുനിരത്തില്‍ തടസ്സമുണ്ടാക്കിയാല്‍ 3000 റിയാല്‍ പിഴ


ജിദ്ദ: താമസ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ പൊതു നിരത്തുകളില്‍ മാര്‍ഗ തടസ്സമുണ്ടാക്കും വിധം കുറ്റികളും മറ്റും സ്ഥാപിക്കുന്നവര്‍ക്ക് 3000 റിയാല്‍ പിഴ ചുമത്തുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. മറ്റ് പാര്‍ക്കിംഗുകള്‍ തടയുന്നതിനായി കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലം അടച്ചിടാന്‍ വീട്ടുടമകള്‍ക്ക് അവകാശമില്ലെന്ന് മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അല്‍ ബഖാമി പറഞ്ഞു. തെരുവ് ഉപയോഗിക്കുന്നത് പൊതുഅവകാശമാണെന്നും കെട്ടിട ഉടമകളുടെ അവകാശ പരിധിക്കുള്ളിലല്ലെന്നും അദ്ദേഹം പറഞ്ഞു.നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഈടാക്കുമെന്ന് അല്‍-ബഖാമി പറഞ്ഞു. പിഴ ഈടാക്കുന്നതിനു പുറമെ, സ്ഥാപിച്ചിട്ടുള്ള തടസ്സങ്ങള്‍ സ്വന്തം ചെലവില്‍ നീക്കിനല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീടിന് മുന്നിലുള്ള പാര്‍ക്കിംഗ് സ്ഥലം പലതും വീട്ടുടമസ്ഥന്റേതല്ല. അവ പൊതുസ്ഥലമാണ്. അതേമയം കെട്ടിടങ്ങള്‍ക്ക് തന്റെ സ്ഥലപരിധിയില്‍ ഉള്‍പ്പെടുന്ന രീതിയില്‍ ഭൂമിയുടെയും കെടിടങ്ങളുടെയും രേഖയില്‍ പാര്‍ക്കിംഗ് അടയാളപ്പെടുത്തിയവര്‍ക്ക് അത് കെട്ടിട ഉടമയുടെ സ്വത്തായിരിക്കുമെന്നും, പൊതു തെരുവിന്റെ ഭാഗമായിരിക്കില്ലെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

ജാഫറലി പാലക്കാട്

Content Highlights: fine, Riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented