സോഷ്യല്‍ മീഡിയയില്‍ വൈറലായി കാറുകളുമായി യുവാക്കള്‍ ഫിഫ മലയില്‍


ജാഫറലി പാലക്കോട്

-

ജിദ്ദ: ഫിഫ പര്‍വതങ്ങളുടെ മുകളില്‍, ഏറ്റവും ഉയരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വീഡിയോ ക്ലിപ്പും ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയില്‍ വൈറലായി. ചിത്രങ്ങള്‍ക്കെതിരെ അനുകുലമായും പ്രതികൂലമായും സോഷ്യല്‍ മീഡിയയില്‍ ട്വീറ്ററുകടെ പ്രവാഹമാണ്.

സൗദിയിലെ ഉയരം കൂടിയ മലകളിലൊന്നായ ഫിഫ മല നിരകള്‍. മലനിരകളുടെ അറ്റത്ത് വാഹനങ്ങള്‍ നിര്‍ത്തി, അതിന്റെ ഒരു ഭാഗം ഹൈലൈറ്റ് ചെയ്ത്, തുടര്‍ന്ന് അതിമനോഹരമായ മലയുടെയും കണ്ണെത്താദൂരത്തിലെ താഴ്ചയുടെ വീഡിയോ. മലയുടെ അറ്റത്ത് വാഹനങ്ങള്‍ നിര്‍ത്തി അതിസാഹസികമായി വാഹനത്തിനു മുകളിലിരിക്കുന്ന യുവാക്കള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതാണ് വീഡിയോയും ഫോട്ടോകളും.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോക്കും ഫോട്ടോക്കും നിരവധി ട്വീറ്റുകളാണ് ലഭിക്കുന്നത്. ട്വീറ്റുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. ചിത്രങ്ങളില്‍ കാണുന്ന യുവാക്കള്‍ ഉയര്‍ന്ന നൈപുണ്യമുള്ളവരാണെന്നും പ്രത്യേകം അഭിനന്ദിക്കണമെന്നും ചിലര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ മറ്റുചിലര്‍ ഇത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും ഉത്തരവാദിത്തമുണ്ടായിരിക്കണമെന്നും പ്രതികരിച്ചു.

സൗദി അറേബ്യയുടെ തെക്ക് ഭാഗത്ത് ജിസാന്‍ പ്രവിശ്യയിലെ ഫിഫ പട്ടണത്തിലാണ് ഫിഫ പര്‍വ്വതനിര സ്ഥിതിചെയ്യുന്നത്. 7000 ഫീറ്റ് ഉയരമാണ് ഫിഫ മലയ്ക്ക് കണക്കാക്കുന്നത്. നിരവധി മലകള്‍ ഉള്‍കൊള്ളുന്ന ഫിഫ 600 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ളതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented