ഡോക്ടർ ഇസ്മായിൽ മരുതേരിക്ക് യാത്രയയപ്പ് നൽകുന്നു
ജിദ്ദ: മരുതേരിയ്ക്ക് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പ് നല്കി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ വാഗ്മിയും, എഴുത്തുകാരനും, ട്രെയിനറും, ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റിവ് (ജിജിഐ) പ്രസിഡന്റുമായ ഡോ. ഇസ്മായില്‍ മരുതേരി ജിദ്ദ സമൂഹത്തിന് ഒരു മുതല്‍കൂട്ടായിരുന്നുവെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ പി പി മുസ്തഫ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഷറഫിയ ഇംപീരിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹബീബ് കല്ലന് സ്വാഗതം പറഞ്ഞു.
നാട്ടില്‍ വാര്‍ഡ് തലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികളുടെ ഡാറ്റ സ്വീകരിച്ച് അതില്‍ നല്ല മാര്‍ക്ക് വാങ്ങിയവരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി സ്കോളര്‍ഷിപ്പ് സമ്പ്രദായം നടപ്പിലാക്കാന്‍ കെഎംസിസി മുന്നിട്ടിറങ്ങണമെന്ന് ഡോക്ടര്‍ ഇസ്മായില്‍ മരുതേരി അഭിപ്രായപ്പെട്ടു. ചടങ്ങിന് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ഇസ്ഹാക്ക് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ജില്ലാ കമ്മറ്റി ഭാരവാഹികളായ ഇലിയാസ് കല്ലിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പാലം, സാബില്‍ മമ്പാട്, നാസര്‍ കാടാമ്പുഴ, അബ്ബാസ് വേങ്ങൂര്‍, വി പി ഉനൈസ് സുല്‍ഫിക്കര്‍ ഒതായി എന്നിവരും ജില്ലാ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
സൗദിയുടെ സാംസ്കാരിക, വൈജ്ഞാനിക, അധ്യാപന, സാമൂഹിക സേവന രംഗങ്ങളില്‍ പേജിലും സ്റ്റേജിലും അടയാളപ്പെടുത്തലുകള്‍ നടത്തുകയും, ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള ആസ്പയറിനു വലിയ സംഭാവനകളര്‍പ്പിക്കുകയും ചെയ്ത ശേഷമാണ് മരുതേരി ജിദ്ദ വിടുന്നത് എന്ന് സംസാരിച്ചവര്‍ അഭിപ്രയപ്പെട്ടു. മരുതേരിക്ക് സീതി കൊളക്കാടന്‍ മെമന്റോ കൈമാറി, അഷ്റഫ് വി വി നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..