രക്ഷാധികാരി സമിതിക്ക് വേണ്ടി കൺവീനർ കെപിഎം സാദിഖ്, സുധാകരൻ കല്ല്യാശ്ശേരിക്ക് ഉപഹാരം കൈമാറുന്നു
റിയാദ് : ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗവും , കേന്ദ്ര ജോയിന്റ് സെക്രട്ടറിയുമായ സുധാകരന്‍ കല്ല്യാശ്ശേരിക്ക് രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി സ്വദേശിയായ സുധാകരന്‍, കേളി സുമേശി യൂണിറ്റ് സെക്രട്ടറി, ബത്ത ഏരിയ സെക്രട്ടറി, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബത്ഹയില്‍ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ സ്വാഗതം പറഞ്ഞ യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സമിതി അംഗം ഗോപിനാഥന്‍ വേങ്ങര, കേളി പ്രസിഡന്റ് ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് ടി.ആര്‍.സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, ബത്ഹ ഏരിയ രക്ഷധികാരി കണ്‍വീനര്‍ അനില്‍ കുമാര്‍, ബത്ഹ ഏരിയ സെക്രട്ടറി പ്രഭാകരന്‍ കണ്ടോന്താര്‍, ബത്ഹ ഏരിയ പ്രസിഡന്റ് സി.ടി. പ്രകാശന്‍, ജീവകാരുണ്യ സമിതി ആക്ടിങ് കണ്‍വീനര്‍ മധു എടപുറത്ത്, സ്‌പോര്‍ട്‌സ് സമിതി കണ്‍വീനര്‍ ഷറഫുദ്ധീന്‍, സൈബര്‍ വിങ് കണ്‍വീനര്‍ സിജിന്‍ കൂവള്ളൂര്‍, മാധ്യമ സമിതി കണ്‍വീനര്‍ സുരേഷ് കൂവോട് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 2006ല്‍ അംഗമായ സുധാകരന്‍, കേളിയുടെ പൊതുപരിപാടികള്‍ വിജയിപ്പിക്കുന്നതിന് പ്രധാനപങ്ക് വഹിച്ചും, കേളിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായി ഇടപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും ആശംസകള്‍ നേര്‍ന്നു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതിക്ക് വേണ്ടി കണ്‍വീനര്‍ കെപിഎം സാദിഖ്, കേളി കേന്ദ്രകമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, ബത്ഹ ഏരിയ, രക്ഷാധികാരി സമിതികള്‍ക്ക് വേണ്ടി കമ്മിറ്റി അംഗങ്ങളും, ബദിയ ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. സുധാകരന്‍ കല്ല്യാശ്ശേരി യാത്രയയപ്പിന് നന്ദി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..