മുസ്തഫ മണ്ണിശ്ശേരിക്ക് യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്ത്തകന് മുസ്തഫ മണ്ണിശ്ശേരിക്ക് സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് യാത്ര അയപ്പ് നല്കി.
ദീര്‍ഘകാലം ഹിന്ദാവിയയില് സ്റ്റുഡിയോയില്‍ ജോലി ചെയ്തുവരികയായിരുന്ന മുസ്തഫ മണ്ണിശ്ശേരിയുടെ താമസ രേഖകള്‍ സ്പോണ്സര് ശരിയാക്കി നല്കാത്തതിനാല് മൂന്നു വര്‍ഷത്തിലധികമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും ഇടപെടലുകള്‍ക്കൊടുവില്‍ യാത്രാ രേഖകള്‍ ശെരിയാക്കി മുസ്തഫ നാട്ടിലേക്ക് മടങ്ങുകയാണ്.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബലദ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍കലാം ചിറമുക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്ര അയപ്പ് പരിപാടിയില്‍ സി കെ മുസ്തഫ, ഇസ്മായില്‍, പി ടി സൈദലവി, റാസി കൊച്ചാലുമൂട്, ഒ പി നാസര്‍, ഹസന് നാട്ടുകല്‍, ഫൈസല്‍ നാട്ടുകല്‍ എന്നിവര്‍ സംബന്ധിച്ചു.
Content Highlights: Farewell
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..