
കൾച്ചറൽ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, വൈസ് പസിഡന്റ് ശശിധര പണിക്കർ, ഷഫീഖ് കബീർ, സുഹൈൽ ശാന്തപുരം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള 'എക്സ്പാറ്റ് സ്പോട്ടീവ് 2020' ഫെബ്രുവരി 7, 11 തിയ്യതികളില്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബില്‍ നടക്കും. സ്പോട്ടീവിനുളള ടീം രജിസ്ട്രേഷന് പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
13 ടീമുകളില്‍ നിന്നായി 800 ല്‍ അധികം കായിക താരങ്ങള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കും. സ്പോട്ടീവ് 2020 ലോഗോ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുളള എഎഫ്സി പുരസ്കാര ജേതാവും ഖത്തര്‍ ദേശീയ ടീം അംഗവുമായ അക്രം അഫീഫ് നിര്‍വ്വഹിച്ചിരുന്നു.
വ്യക്തിഗത ഇനങ്ങളില്‍ പതിനൊന്നും ഗ്രൂപ്പ് ഇനങ്ങളില്‍ ആറും ഉള്‍പ്പെടെ 17 ഇനങ്ങളിലാണ് മല്‍സരം നടക്കുക. 100, 200, 800, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി എന്നിവയാണ് വ്യക്തിഗത മല്‍സരങ്ങള്‍. 4X100 മീറ്റര്‍ റിലെ, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍, പെനല്‍റ്റി ഷൂട്ട് ഔട്ട്, കമ്പവലി, മാര്‍ച്ച് പാസ്റ്റ് എന്നിവയാണ് ഗ്രൂപ്പ് മല്‍സരങ്ങള്‍.
കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, വൈസ് പസിഡന്റ് ശശിധര പണിക്കര്‍, ഷഫീഖ് കബീര്‍, സുഹൈല്‍ ശാന്തപുരം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Content Highlights: Expt Sportive 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..