ആദ്യാവസാനങ്ങളില്‍ നോമ്പ്തുറ നടക്കുന്ന സൗദി പ്രദേശങ്ങള്‍ വെളിപ്പെടുത്തി വിദഗ്ധര്‍


പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ ആദ്യമായി നോമ്പ് തുറക്കുന്നത് മരുഭൂമിയ്ക്ക് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നതും സൗദി അറേബ്യയ്ക്കും ഒമാനുമിടയില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതുമായ ഉമ്മു അല്‍ സമൂല്‍ അതിര്‍ത്തി കടന്നുപോകുന്ന സ്ഥലത്താണെന്ന് ഡോ.അബ്ദുല്ല അല്‍ മിസ്നദ് വ്യക്തമാക്കി. ഇവിടുത്തെ വിശ്വാസികള്‍ വൈകുന്നേരം ഏകദേശം 5:34 നാണ് നോമ്പ് തുറക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍-അഹ്സ ഗവര്‍ണറേറ്റു പരിധിയിലാണ് ഉമ്മു അല്‍സമൂല്‍ ബോര്‍ഡര്‍ ക്രോസിംഗ്. അക്കബ ഉള്‍ക്കടല്‍ മുതല്‍ ചെങ്കടലിന്റെ അവസാനത്തിക്കുന്നതിനിടയില്‍ സ്ഥിതി ചെയ്യുന്നതും തബൂക്ക് മേഖലയുടെ ഭാഗവുമായ വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ റാസ് അല്‍ഷൈഖ് ഹമീദിലാണ് ഏറ്റവും അവസാനമായി നോമ്പ് തുറക്കുന്നവരെന്നും ഡോ. അബ്ദുല്ല അല്‍ മിസ്നാദ് വെളിപ്പെടുത്തി. രാത്രി 07:01 ന് ആണ് ഇവിടുത്തെ വിശ്വാസികള്‍ നോമ്പ് തുറക്കുന്നത്.

ഉമ്മു അല്‍സമൂല്‍ ബോര്‍ഡര്‍ ക്രോസിംഗിനും റാസല്‍ഷൈഖ് ഹമീദിനും ഇടയില്‍ ഏകദേശം 2,200 കിലോമീറ്റര്‍ ദൂരവും ഏകദേശം 01:27 സമയ വ്യത്യാസവുമുണ്ടെന്നും ഡോ. അബ്ദുല്ല അല്‍ മിസ്നാദ് കൂട്ടിച്ചേര്‍ത്തു. ആയതിനാല്‍ ഉമ്മുല്‍സമൂലില്‍ ആളുകള്‍ ഇശാ നമസ്‌കരിക്കുമ്പോള്‍ റാസല്‍ശൈഖ് ഹമീദിലെ ആളുകള്‍ മഗ്രിബ് നമസ്‌കരിക്കുന്ന സമയമായിരിക്കുമെന്നും ഡോ. അബ്ദുല്ല അല്‍ മിസ്നാദ് പറഞ്ഞു.

Content Highlights: Experts reveal Saudi territories where Lent takes place in the first and last days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented