പ്രവാസികളുടെ മടക്കം ; മുന്‍ഗണന പട്ടിക സൂക്ഷ്മ പരിശോധന നടത്തണം : ആര്‍ എസ് സി


1 min read
Read later
Print
Share

-

ദോഹ: കൊവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കം സാധ്യമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം യാത്രക്കുള്ള മുന്‍ഗണന പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു.

അതാത് രാജ്യങ്ങളിലെ എംബസികള്‍, നോര്‍ക്ക, സന്നദ്ധ സംഘടനകള്‍ തുടങ്ങി പല സംവിധാനങ്ങളിലൂടെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടന്നു വന്നിരുന്നു. എന്നാല്‍ അര്‍ഹരിലേക്ക് ഈ സന്ദേശം എത്തുകയോ ഉപയോഗപെടുത്തുകയോ ചെയ്തതതായി ഒരു ഉറപ്പും ഇല്ല. ആരോഗ്യ പ്രശ്‌നം ഉള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, നിയമക്കുരുക്കില്‍ പെട്ടവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍ തുടങ്ങി അവശത അനുഭവിക്കുന്നവരുടെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യം ഉന്നയിക്കാന്‍ കഴിയാത്തവരാകും മിക്കവരും. എംബസിയും കോണ്‍സുലേറ്റും അതാത് പ്രദേശങ്ങളില്‍ തിരഞ്ഞെടുത്ത വോളന്റിയേഴ്‌സിനെ ചുമതലപ്പെടുത്തി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയായിരിക്കണം തിരിച്ചു പോക്കിന്റെ മുന്‍ഗണനാ പട്ടിക അന്തിമമാക്കാന്‍. അല്ലെങ്കില്‍ അര്‍ഹര്‍ക്ക് നാടണയാന്‍ കഴിയില്ല.

മാര്‍ഗങ്ങള്‍ സുതാര്യമാക്കി ആശയക്കുഴപ്പമില്ലാത്ത ഏകജാലക രീതിയായിരിക്കണം സ്വീകരിക്കേണ്ടത്. ഒപ്പം പ്രവാസ ലോകത്ത് തൊഴില്‍ നഷ്ടപ്പെട്ടും ജീവിതം മുട്ടിയും സ്വന്തം നാടയാന്‍ ശ്രമിക്കുന്നവര്‍ വിമാന ടിക്കറ്റും ക്വാറന്റൈനും ഉള്‍പെടെ മുഴുവന്‍ ചെലവും വഹിക്കണമെന്ന നിര്‍ദ്ദേശം അപ്രായോഗികവും പ്രവാസികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതുമാണ്.

ആവശ്യക്കാര്‍ കൂടുതലും അനുവദിക്കപ്പെട്ട വിമാന സര്‍വീസുകള്‍ അപര്യാപ്തവുമാകുമ്പോള്‍ കൃത്യമായ മാര്‍ഗ രേഖയും വ്യവസ്ഥാപിത രൂപവും ഇല്ലെങ്കില്‍ ദുരുപയോഗത്തിന് സാധ്യത ഏറെയാണ്.

ഇന്ത്യയെ ആകെ പരിഗണിക്കുമ്പോള്‍ പേരിന് പ്രാദേശിക സന്തുലനം നടത്തുന്നതിന് പകരം അര്‍ഹരുടെ എണ്ണവും ആവശ്യക്കാരുടെ തോതും അനുസരിച്ചാണ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തേണ്ടത്. വീതം വെയ്പുകള്‍ക്ക് പ്രസക്തിയില്ല. മേല്‍ വിഷയങ്ങളില്‍ പുനഃപരിശോധനയുണ്ടാകണമെന്നും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Content Highlights: Expats return, risala study circle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ഷെയ്ഖ് ദുവൈജ് ഖലീഫ അല്‍ സബയുടെ നിര്യാണത്തില്‍ അനുശോചിച്ചു

Dec 13, 2021


kodiyeri

1 min

കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി

Oct 1, 2022


mathrubhumi

1 min

ഹജറുല്‍ അസ്വദ് ചുംബിക്കുന്നതിനും പ്രാര്‍ത്ഥനക്കും സൗകര്യമൊരുക്കാന്‍ വിപുലമായ പദ്ധതി

Aug 4, 2022


Most Commented