-
ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായികമേള 'എക്‌സ്പാറ്റ് സ്‌പോട്ടീവിന്' ഖത്തര്‍ സാംസ്‌കാരിക കായിക മന്ത്രാലയത്തിന്റെ അംഗീകാരം. മന്ത്രാലയത്തിന് കീഴിലുളള ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ന്റെ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. മന്ത്രാലയത്തിന്റെ ദേശീയ കായിക ദിന പരിപാടിയുടെ ഭാഗമായാണ് സ്‌പോട്ടീവ് നടക്കുന്നത്.
സാംസ്‌കാരിക മന്ത്രാലയത്തിന്റെ അംഗീകാര പത്രം മന്ത്രാലയത്തിന് കീഴിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറലും കായിക വിഭാഗം ഡയറക്ടറുമായ ഈസ്സ അബ്ദുല്ല അല്‍ ഹറമിയും ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ ആക്ടിംഗ് സി.ഇ.ഒയുമായ അബ്ദുല്ല അല്‍ ദോസരിയയും ചേര്‍ന്ന് കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി മുനീഷ് എ.സിക്ക് കൈമാറി.
ഈ വര്‍ഷത്തെ എക്‌സ്പാറ്റ് സ്‌പോട്ടീവുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും സഹകരിക്കും. സ്‌പോട്ടീവ് നടക്കുന്ന ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി ഒരുക്കും.
ഫെബ്രുവരി ഏഴ്, 11 തിയതികളില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന സ്‌പോട്ടീവില്‍ 17 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..