
ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന അസീം ടെക്നോളജീസ് 'എക്സ്പാറ്റ് സ്പോട്ടീവ് 2020' ലോഗോ എ.എഫ്.സി പുരസ്കാര ജേതാവും ഖത്തർ ദേശീയ ടീം അംഗവുമായ അക്രം അഫീഫ് നിർവ്വഹിക്കുന്നു
ദോഹ: ഖത്തര്‍ ദേശീയ കായിക ദിന ത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന നാലാമത് കായിക മേള 'എക്സ്പാറ്റ് സ്പോട്ടീവ് 2020' ലോഗോ 2019 ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുളള എ.എഫ്.സി പുരസ്കാര ജേതാവും ഖത്തര്‍ ദേശീയ ടീം അംഗവുമായ അക്രം അഫീഫ് നിര്‍വ്വഹിച്ചു. അസീം ടെക്നോളജീസ് മുഖ്യപ്രയോജകരായ സ്പോട്ടീവ് 2020 ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ കായികമേളയാണ്.
16 ടീമുകളി നിന്നായി എണ്ണൂറിലധികം കായിക താരങ്ങള്‍ 30 ഇനങ്ങളില്‍ മാറ്റുരക്കും. ഖത്തറിലെ കായിക മേഖലക്ക് ഇന്ത്യന്‍ പ്രവാസി സമൂഹം നല്കുന്ന പിന്തുണ മഹത്തരമാണെന്നും എക്സ്പാറ്റ് സ്പോട്ടീവ് 2020ന് എല്ലാ വിജയാശംസകളും നേരുന്നതായും അക്രം അഫീഫ് പറഞ്ഞു.
അസട്ട് സ്പോര്‍ട്സ് ക്ലബില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍, സ്പോട്ടീവ് 2020 ജനറല്‍ കണ്‍വീനര്‍ തസീന്‍ അമീന്, മീഡിയ വിംഗ് കണ്‍വീനര്‍ ഷറഫുദ്ദീന്.സി വിവിധ വകുപ്പ് കണ്‍വീനര്‍മാരായ റഹ്മത്ത് കൊണ്ടോട്ടി, ഹഫീസുല്ല, മുഹമ്മദ് ഷിബിലി, സൈനുദ്ദീന്‍ നാദാപുരം തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Expact Sportive Logo launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..