ഇവാന്‍ജലിക്കല്‍ യുവജന കോണ്‍ഫറന്‍സ് സമാപിച്ചു


സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യുവജന പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മ യൂത്ത് സെന്റെറിൽ നടത്തപ്പെട്ട ത്രൈവാർഷിക യുവജന കോൺഫറൻസിൽ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സമാപന സന്ദേശം നൽകുന്നു. വൈദീക ട്രസ്റ്റി റവ. സജി മാത്യു, വികാരി ജനറാൾ വെരി. റവ. ടി. കെ. തോമസ്, ബിഷപ്പ് ഡോ. എം.കെ കോശി, ഈസാഫ് എം.ഡി കെ. പോൾ തോമസ്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു തുടങ്ങിയവർ സമീപം

അടൂര്‍: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ യുവജന പ്രവര്‍ത്തന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മ യൂത്ത്‌സ് സെന്ററില്‍ നടന്ന ത്രൈവാര്‍ഷിക യുവജന കോണ്‍ഫറന്‍സ് സമാപിച്ചു. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സമാപന സന്ദേശം നല്‍കി. തിരുഹിതം അനുസരിച്ച് മുമ്പോട്ടു പോകുമ്പോള്‍ ജീവിത വിജയം സുനിശ്ചിതം എന്നും യുവജനങ്ങള്‍ ലക്ഷ്യബോധം ഉള്ളവരായി സഭയെയും സമൂഹത്തെയും വാര്‍ത്തെടുക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷക്ക് ബിഷപ്പ് ഡോ.എം.കെ കോശി നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഈസാഫ് എം.ഡി ആന്‍ഡ് സി.ഇ.ഒ കെ. പോള്‍ തോമസ് മുഖ്യാതിഥി ആയിരുന്നു. ബിഷപ്പ് ഡോ.ടി.സി ചെറിയാന്‍, യുവജന പ്രവര്‍ത്തന ബോര്‍ഡ് സെക്രട്ടറി റവ. അനിഷ് മാത്യു, വൈസ് പ്രസിഡന്റ് റവ.സജി ഏബ്രഹാം, യൂത്ത് ചാപ്ലയിന്‍ റവ. അനിഷ് തോമസ് ജോണ്‍, വെരി. റവ.ടി.കെ തോമസ്, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോര്‍ജ്, വൈദീക ട്രസ്റ്റി റവ. സജി മാത്യു, അല്‍മായ ട്രസ്റ്റി ഡെന്നി എന്‍.മത്തായി, ചെറി ജോര്‍ജ് ചെറിയാന്‍, റവ. ഡോ. പ്രകാശ് എബ്രഹാം മാത്യു, റവ.പി.ടി മാത്യു, റവ.മോന്‍സി വര്‍ഗീസ്, ജിബി തോമസ് കുരുവിള, രഞ്ജി ക്രൗണ്‍, പ്രീനാ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ വിവിധ ഡയോസിസുകളില്‍ നിന്ന് 750 പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിച്ച യുവദര്‍ശനം സ്മരണിക കെ.പോള്‍ തോമസിന് നല്‍കിക്കൊണ്ട് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ പ്രകാശനം ചെയ്തു.


Content Highlights: evangelical youth conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented