.jpg?$p=3fe45b1&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
റിയാദ്: സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നേടിയതുള്‍പ്പെടെ നിരവധി മാരക കുറ്റകൃത്യങ്ങള്‍ ചെയ്തതിന് യെമന്‍ പൗരനായ മുഹമ്മദ് അബ്ദുള്ബസെത് അല്‍ മുഅല്ലമിയെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യെമന്‍ ആസ്ഥാനമായുള്ള ഹൂതി മിലിഷ്യകള്ക്കുവേണ്ടി സൗദി അറേബ്യയ്ക്കുള്ളില്‍ ആയുധങ്ങള്‍, നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുക, ചാരവൃത്തി നടത്തുക, ഹൂതികള്‍ക്ക് സൗദിയിലെ തന്ത്രപ്രധാനമായ വിവരങ്ങളുള്‍പ്പെടെ സഹായങ്ങള്‍ നല്‍കുക, സൗദിയിലെ ഒരു സുപ്രധാന കേന്ദ്രം ആക്രമിക്കാന്‍ പദ്ധതിയിടുകയും വളരെ രഹസ്യാത്മകമായ വിവരങ്ങള്‍ വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തതായും ഇയാള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്പറയുന്നു.
എല്ലാ ആരോപണങ്ങളിലും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് ആഭയന്തര മന്ത്രാലയത്തിന്റെ പ്രസ്ഥാവനയില്‍ പറയുന്നു. ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം അയാള്‍ക്കെതിരെ വധശിക്ഷ നടപ്പാക്കാന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ചാണ് ഇന്ന് റിയാദ് മേഖലയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
Content Highlights: Espionage- Yemeni citizen executed in Riyadh
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..