സൂം ഓൺലൈൻ സംവിധാനത്തിൽ നടന്ന ദമാം എറണാകുളം ജില്ലാ കെഎംസിസി പ്രവർത്തക സമിതി യോഗം
ദമ്മാം: കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസ ലോകത്ത് ജോലിയും ശമ്പളവും ലഭിക്കാതെ കഴിയുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി പവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പ്രതിസന്ധി എന്ന് മാറുമെന്ന് അറിയാതെ നാട്ടിലെ കുടുംബ പ്രാരാബ്ധങ്ങള്‍ പ്രവാസികളില്‍ മാനസിക സമ്മര്‍ദ്ദം ഉളവാക്കുന്നു. കുടുംബാംഗങ്ങളുടെ ചികിത്സ, നിത്യ ചിലവ് എന്നിവക്ക് പണം അയക്കാന്‍ സാധിക്കാത്ത അവസരത്തില്‍ സര്‍ക്കാര്‍ പ്രവാസി കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം.നാട്ടില്‍ യാത്ര മുടങ്ങി നില്‍ക്കുന്ന പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ഒറ്റത്തവണ സഹായമായ അയ്യായിരം രൂപ എന്നത് വര്‍ദ്ധിപ്പിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പ്രവാസികളുടെ തുടര്‍ ചികില്‍സയുടെ ഭാഗമായി കഴിക്കുന്ന വിലയേറിയ മരുന്നുകള്‍ നാട്ടില്‍ നിന്നും എത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമക്കാന്‍ യോഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ സി.പി.മുഹമ്മദലി ഓടക്കാലി അധ്യക്ഷത വഹിച്ചു. അല്‍കോ ബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ യോഗം ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഹമീദ് കുട്ടമ്മശേരി,ഷഫീക് സലീം ഇലഞ്ഞിക്കായില്‍,അബ്ദു സലാം കുഴിവേലിപ്പടി,സൈനുദ്ദീന്‍ ചേലക്കുളം,മുഹമ്മദ് ഷാ മുളവൂര്‍,അലി വടാട്ട്പാറ, അഡ്വ നിജാസ് സൈനുദ്ദീന്‍ കൊച്ചി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി സാദിഖ് ചേരിയില്‍ സ്വാഗതവും ട്രഷറര്‍ ഷിബു കവയില്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..