ബഹ്റൈന്‍ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകള്‍ ക്ഷണിച്ചു


Bahrain Pratibha Drama Award

മനാമ: ബഹ്റൈനിലെ സാംസ്‌ക്കാരിക രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആധുനികമായ നിരവധി നാടകാനുഭവങ്ങള്‍ ബഹ്റൈന്‍ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാസാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്റൈന്‍ പ്രതിഭയുടെ 2022-ലെ ബഹ്റൈന്‍ പ്രതിഭ നാടക പുരസ്‌കാരത്തിനുള്ള രചനകള്‍ ക്ഷണിച്ചു.

രചയിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ലോകത്തില്‍ എവിടെ താമസിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 25000 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാണ് രചനകള്‍ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ അവതരണ ദൈര്‍ഘ്യം വരാവുന്ന, 2021 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.

നാടക രചനകള്‍ 2022 ഒക്ടോബര്‍ 31-നകം bpdramaawards@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാന്‍ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Content Highlights: Entries invited for Bahrain Pratibha Drama Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented