പ്രവാസികളുടെ എംബാം ഫീസ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണം: കേളി ന്യൂ സനയ്യ ഏരിയ സമ്മേളനം


കേളി ന്യൂ സനയ്യ ഏരിയയുടെ പുതിയ ഭാരവാഹികൾ

റിയാദ് : വിദേശങ്ങളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി എംബാം ചെയ്യുന്നതിന്നുള്ള തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എമിഗ്രിഷന്‍ ഇനത്തിലും എംബസ്സി സര്‍വീസ് ചാര്‍ജ് ഇനത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളില്‍ നിന്ന് ഈടാക്കിയ ഭീമമായ തുക ഫണ്ടായി കെട്ടികിടക്കുമ്പോഴും, രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്തേക്കുന്ന ഒരു വിഭാഗം എന്ന നിലയില്‍, പ്രവാസികള്‍ക്കുണ്ടാകുന്ന ആകസ്മിക മരണത്തില്‍ കൈത്താങ്ങാവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം, ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന പല രാജ്യങ്ങളും ഇത്തരം ചെലവുകള്‍ വഹിക്കുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ പലപ്പോഴും താമസ രേഖകളില്‍ വ്യക്തത വരുത്താനാകാതെ മരണത്തിനു കീഴടങ്ങി പോകേണ്ടി വരുന്ന ചുരുക്കം ചില പ്രവാസികളുടെ കാര്യത്തില്‍ പോലും പലപ്പോഴും പൊതു പിരിവുകള്‍ എടുക്കേണ്ട അവസ്ഥ സംജാതമാവുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേളി പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂ സനയ്യയയുടെ എട്ടാമത് ഏരിയ സമ്മേളനം, ഏരിയ അംഗമായിരുന്ന പി.സി.സുരേഷ് കുമാറിന്റെ നാമധേയത്തിലുള്ള നഗരിയില്‍ നടന്നു. ഏരിയ കമ്മറ്റി അംഗം തോമസ് ജോയ് ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ ഏരിയ ആക്ടിങ് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ താല്‍ക്കാലിക അധ്യക്ഷനായി. ഷമല്‍ രാജ് രക്തസാക്ഷി പ്രമേയവും, ജയപ്രകാശ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ ആക്ടിങ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കരുണാകരന്‍ കണ്ടോന്താര്‍ വരവ് ചെലവ് കണക്കും, കേളി ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഞ്ച് യൂണിറ്റില്‍ നിന്നായി ഒന്‍പതുപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിസാര്‍ മണ്ണഞ്ചേരി, കരുണാകരന്‍ കണ്ടോന്താര്‍, കേളി സെക്രട്ടറി ടി.ആര്‍.സുബ്രഹ്‌മണ്ണ്യന്‍, രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി. ലിദിന്‍ ദാസ്, സജീഷ്, അനൂപ്, അബുള്‍ കലാം എന്നിവര്‍ അവതരിപ്പിച്ച എംബാം ഫീസ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, ഭരണഘടനയും നവോഥാന മൂല്യങ്ങളും സംരക്ഷിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ബൈജു ബാലചന്ദ്രന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കിംഗ്‌സ്ടണ്‍, ഷമല്‍ രാജ്, അനൂപ് (രജിസ്ട്രേഷന്‍), അബ്ദുല്‍ നാസര്‍, തോമസ് ജോയ്, ഷിബു തോമസ് (പ്രസീഡിയം), മനോഹരന്‍ നെല്ലിക്കല്‍, നിസാര്‍ മണ്ണഞ്ചേരി, കരുണാകരന്‍ കണ്ടോന്താര്‍ (സ്റ്റിയറിങ്) അബ്ദുല്‍ കലാം, താജുദ്ദീന്‍, ലിതിന്‍ദാസ് (പ്രമേയം), ബൈജു ബാലചന്ദ്രന്‍, അബ്ബാസ്, ബേബി ചന്ദ്രകുമാര്‍, ജയപ്രകാശ് (ക്രഡന്‍ഷ്യല്‍) എന്നിവരടങ്ങുന്ന സബ്കമ്മറ്റികള്‍ സമ്മേളനം നിയന്ത്രിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ്, പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത്, രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗം ലീന കോടിയത്ത്, കേന്ദ്ര കമ്മറ്റി അംഗം ലിപിന്‍ പശുപതി, കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

നിസാര്‍ മണ്ണഞ്ചേരി - പ്രസിഡന്റ്, അബ്ദുല്‍ നാസര്‍, ജയപ്രകാശ് - വൈസ് പ്രസിഡന്റുമാര്‍, ഷിബു തോമസ് - സെക്രട്ടറി, തോമസ് ജോയ്, താജുദ്ദീന്‍ - ജോയിന്റ് സെക്രട്ടറിമാര്‍, ബൈജു ബാലചന്ദ്രന്‍ - ട്രഷറര്‍, അബ്ദുല്‍ കലാം - ജോയിന്റ് ട്രഷറര്‍ എന്നിവരെ പുതിയ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു. ലാസറുദി യൂണിറ്റ് അംഗം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിന് പുതിയ സെക്രട്ടറി ഷിബു തോമസ് നന്ദി പറഞ്ഞു.

Content Highlights: Embam fees of non-residents should be borne by central government: Keli New Sanaiah Area Conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented