ഇലക്ട്രോണിക്ക് സ്ക്രീൻ
മക്ക: ഹജിമാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും ബോധവത്കരണവും നല്കാന് വിശുദ്ധ ഹറമിലും മുറ്റത്തും ഹറം കാര്യാലയം 100 ഇലക്ട്രോണിക്ക് സ്ക്രീനുകളാണ് സജജീകരിച്ചിട്ടുള്ളത്. ഹജ്ജ് കാലയളവില്‍ തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതി സമഗ്രമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതാണ് ഈ സ്ക്രീനുകള്‍.
അറബി, ഇംഗ്ലീഷ്, ഉറുദു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ സ്ക്രീനുകള്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഹറം കാര്യാലയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രൗഡ്സ് ഡയറക്ടര്‍ ഒസാമ ബിന്‍ മന്‍സൂര്‍ അല്‍ ഹുജൈലി പറഞ്ഞു. കൊറോണ വൈറസ് ആരോഗ്യ അവബോധ സന്ദേശങ്ങളും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളും സ്ക്രീനുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അല്‍ ഹുജൈലി പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..