പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
റിയാദ്: ഇലക്ട്രിക് കാറുകളുടെ വിതരണത്തിനായി സൗദി അറേബ്യ ഒരുങ്ങുന്നു. സൗദി സ്റ്റാന്‍ഡേര്‍ഡ്സ് മെട്രോളജി ആന്‍ഡ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (സാസോ) ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാതാക്കള്‍ക്ക് ആദ്യ സൗദി മോഡല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി അറിയിച്ചു. ഇത്തരം വാഹനങ്ങളുടെ അംഗീകാര സര്‍ട്ടിഫിക്കറ്റിനായി ഇലക്ട്രോണിക് വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് സാസോ നിരവധി അഭ്യര്‍ത്ഥനകള്‍ സ്വീകരിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍, ചാര്‍ജറുകള്‍, ആക്സസറികള്‍ എന്നിവയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് കണ്‍ഫോമിറ്റി സാസോ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സാസോ വൃത്തങ്ങള്‍ അറിയിച്ചു. വാണിജ്യപരമായി ഇലക്ട്രിക് വാഹനങ്ങളും അവയുടെ ചാര്‍ജറുകളും ഇറക്കുമതി ആരംഭിക്കുന്നതിന് മുമ്പ് ടാര്‍ഗെറ്റുചെയ്ത മോഡലുകള്‍ക്ക് സൗദി അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും, സാങ്കേതിക നിയന്ത്രണങ്ങള്‍ക്കും അനുസൃതമായി വാഹനങ്ങളും ചാര്‍ജറുകളും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..