ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് തലമുടി ദാനം ചെയ്ത് എല്‍ദ എബി 


അശോക് കുമാര്‍    

എൽദ എബി

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥിനി എല്‍ദ എബി, തന്റെ തലമുടി ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ദാനം ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എല്‍ദ എബി വര്‍ഷങ്ങളായി തലമുടി നീട്ടി വളര്‍ത്തിയത് ഈ ലക്ഷ്യമിട്ടായിരുന്നു. തന്റെ 45 സെന്റീമീറ്റര്‍ നീളമുള്ള മുടി കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കിയതിലൂടെ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് എല്‍ദ. കാന്‍സര്‍ ചികിത്സയിലൂടെയോ മറ്റ് കാരണങ്ങളാലോ സ്വന്തം മുടി നഷ്ടപ്പെട്ട കുട്ടികള്‍ക്ക് യഥാര്‍ത്ഥ ഹെയര്‍ വിഗ്ഗുകള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ കഴിയും. രണ്ട് വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയിലൂടെ കടന്നുപോവുമ്പോഴാണ് ഇത്തരമൊരു ചിന്ത മനസ്സിലുദിച്ചത്. എല്‍കെജി മുതല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന ഈ 15 വയസ്സുകാരി, മറ്റുള്ളവരെ സഹായിക്കാന്‍ കഴിഞ്ഞതിലുള്ള ആനന്ദം മറച്ചുവെക്കുന്നില്ല.

എല്‍ദ എബി പറയുന്നു: 'മുടികൊഴിച്ചില്‍ കാരണം വൈകാരിക വെല്ലുവിളികളുമായി മല്ലിടുന്ന ഒരാള്‍ക്ക് ആത്മവിശ്വാസവും ശക്തിയും പ്രതീക്ഷയും നല്‍കുന്നതിന് ഈ ചെറിയ കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കഴിയും എന്ന് വിശ്വസിക്കുന്നു. ആത്മാഭിമാനവും വ്യക്തിയുടെ വീക്ഷണവും വിശാലമാക്കാന്‍ ഇതിന് കഴിയും. തലമുടി വളരെ ചെലവേറിയതും ആവശ്യാനുസരണം നിര്‍മ്മിക്കാന്‍ കഴിയാത്തതുമാണ്. അതിനാല്‍ ഈ ദാനം കാന്‍സര്‍ രോഗികളെ സഹായിക്കാനുമാകും. എന്റെ മുടി പൂര്‍ണ്ണ സമ്മതത്തോടെയാണ് നല്‍കിയത്. അത് വഴിയുള്ള രൂപമാറ്റത്തില്‍ സന്തോഷവതിയാണ്. രോഗികളെ സഹായിക്കാന്‍ ഈ അവസരം നല്‍കിയതിന് താന്‍ ദൈവത്തിന് നന്ദി പറയുന്നു' എന്നും എല്‍ദ കൂട്ടിച്ചേര്‍ത്തു

അല്‍മൊയ്ദ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോന്‍ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എല്‍ദ എബി. സഹോദരന്‍ എഡ്വിന്‍ എബി ജോണ്‍ ഇന്ത്യന്‍ സ്‌കൂള്‍ 11-ാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിയാണ്. ജീവകാരുണ്യ സംരംഭങ്ങളില്‍ താല്‍പ്പര്യമുള്ള കുടുംബം മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ചില്‍ സജീവമാണ്. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ത്ഥിനിയുടെ ഉദാത്തമായ പ്രവൃത്തിയെ അഭിനന്ദിച്ചു.

Content Highlights: eldha ebi charity

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented