പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
കുവൈത്ത്സിറ്റി: കുവൈത്തില്‍ ആരോഗ്യ പരിശോധനയില്‍ കൃത്രിമം നടത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 വിദേശികള്‍ക്കു 10 വര്‍ഷത്തെ കഠിന തടവ് കുവൈത്ത് കോടതി വിധിച്ചു. താമസരേഖ വര്‍ഷം തോറും പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ആരോഗ്യ പരിശോധനയിലാണ് വിദേശികള്‍ കൃത്രിമം കാണിച്ചത്.
വിദേശികളില്‍ നിന്നും പണം വാങ്ങിയാണ് സംഘം ആരോഗ്യ പരിശോധന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിക്കുന്നത്. പരിശോധനക്ക് എത്തുന്നവരില്‍ നിന്ന് പണം വാങ്ങിയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. രക്ത സാമ്പിളുകള്‍ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോള്‍ വിദേശി വനിതയുടെ നേതൃത്വത്തിലുള്ള സംഘം ഹെല്‍ത്ത് ഇന്സ്പെക്റ്ററുടേയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെയാണ് കൃത്രിമം നടത്തി വന്നിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സബാഹ് സാലം ആരോഗ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ഇടപാടുകള്‍ നടത്തിയത്. കുവൈത്ത് അപ്പീല്‍ കോടതി ജസ്റ്റീസ് നാസര്‍ അല്‍ സാലിം ഹൈദര്‍ ആണ് ഇതു സംബന്ധിച്ചുള്ള ശിക്ഷ വിധിച്ചത്.
Content Highlights: Eight foreigners face up to 10 years in prison in Kuwait
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..