ഇന്ത്യൻ സ്കൂൾ ഈദ് ഗാഹ്
മനാമ: സുന്നീ ഔഖാഫിന്റെ നേതൃത്വത്തില്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലയാളികള്‍ക്കായി വര്‍ഷങ്ങളോളമായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാന് നദ്വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി. ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.
ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടതൊക്കെയും ദൈവിക മാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധമായി. ആ സമര്‍പ്പണ മനസ്സിന്റെ അടിസ്ഥാനത്തിലാണ് ദൈവത്തിന്റെ കൂട്ടുകാരന് എന്ന പ്രത്യേക പദവി ഇബ്രാഹിം നബിക്ക് ലഭിച്ചത്. ഹജ്ജിനു വേണ്ടി മക്കയിലത്തുന്ന വിശ്വാസികള്‍ക്ക് ഈ കുടുംബത്തിന്റെ ജീവിത പരിസരങ്ങളെ അനുസ്മരിച്ചല്ലാതെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയില്ല. മാനവികതയോട് ചേര്‍ന്ന് നില്‍ക്കാനാണ് ഇബ്രാഹിം നബി പഠിപ്പിച്ചത്. ആ പാഠങ്ങള്‍ സമകാലിക സമൂഹത്തില്‍ ശക്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി. പി. ജാസിര്‍, എ.എം ഷാനവാസ്, എം. അബ്ബാസ്, എം. എം. സുബൈര്‍, യൂനുസ് രാജ്, സക്കീര്‍ പൂപ്പലം, അലി അശ്റഫ്, സമീര്‍ ഹസന്, വി. പി ഫാറൂഖ് , അബ്ദുല്‍ ഹഖ്, കുഞ്ഞു മുഹമ്മദ്, അനീസ് വി. കെ, ജുനൈദ്, സജീര്‍ ഇരിക്കൂര്‍, റിസ്വാന്, അജ്മല്‍ ഷറഫുദ്ധീന്‍, അല്‍ത്താഫ്, സിറാജ്, ഫായിസ്, അനീസ്, തംജീദ്, ബാസിം, റിയാസ്, അന്‍സാര്‍, നബീല്‍, അസ്ലം, സലീല്‍, അഹദ്, സഫീര്‍, ഹാസിന്, തസ്നീം, റാഷിക്, സിയാദ് തുടങ്ങിയവര്‍ ഈദ് ഗാഹിന്റെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി.
Content Highlights: bahrain news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..