ഒന്നാം പെരുന്നാളിന് 'ഈദ് ഇശല്‍ നൈറ്റ്' 


ഈദ് ഇശൽ നൈറ്റ് സംഘാടകർ വാർത്താസമ്മേളനത്തിൽ

മനാമ: ബഹ്‌റൈനില്‍ സാമൂഹികപ്രവര്‍ത്തനരംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനയായ എച്ച്എസ്‌കെ കൂട്ടായ്മ, സ്റ്റാര്‍വിഷന്‍ മീഡിയയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഈദ് ഇശല്‍ നൈറ്റ് മ്യൂസിക്കല്‍ ഡാന്‍സ് കോമഡി ഷോ ഒന്നാം പെരുന്നാള്‍ ദിവസമായ ജൂലായ് ഒന്‍പത് ശനിയാഴ്ച്ച ഇന്ത്യന്‍ ക്ലബ്ബില്‍ അവതരിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടര വര്‍ഷത്തോളമായി, രണ്ടായിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി ബഹ്റൈനില്‍ ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്തുവരുന്ന തങ്ങള്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.

മാപ്പിളപ്പാട്ടിന്റെ വാനമ്പാടി കെ.എസ്. രഹ്ന, മാപ്പിളപ്പാട്ടു ഗായകന്‍ സലിം കോടത്തൂര്‍, പട്ടുറുമാല്‍ പ്രോഗ്രാം ഗായകരായ മുത്തു, നിഷാദ്, പ്രശസ്ത കലാകാരനും ബിഗ് ബോസ് താരവുമായ അഖില്‍, കോമഡി സ്റ്റാര്‍സ് താരങ്ങളായ തൗഫീഖ്, ബിനു, രതീഷ് ഗിന്നസ്, ഗള്‍ഫുനാടുകളില്‍ പ്രശസ്തരായ ഓറ ഡാന്‍സ് ടീം തുടങ്ങി ഇരുപതോളം കലാ പ്രതിഭകള്‍ സംബന്ധിക്കുന്ന പരിപാടി സംവിധാനം ചെയ്യുന്നത്, ഗള്‍ഫ് നാടുകളില്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള മനോജ് മയ്യന്നൂരാണ്.

ബാങ്കോക് പാര്‍ട്ടി ഹാളില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാര്‍വിഷന്‍ ചെയര്‍മാന്‍ സേതുരാജ് കടയ്ക്കല്‍, എച്ച്.എസ്.കെ ചെയര്‍മാന്‍ അബ്ദുല്‍ അന്‍സാരി, പ്രസിഡന്റ് ഹാരിസ് വില്യാപ്പള്ളി, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍, മനോജ് മയ്യന്നൂര്‍, പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍വീനര്‍മാരായ ബൈജു, അനൂപ്, വിമല്‍, മോയിന്‍, ഷംലാജ്, ബഷീര്‍ മാലിക്, അനില്‍ മടപ്പള്ളി, സാദത്ത്, പ്രസാദ് പ്രഭാകര്‍, അജി പി ജോയ്, പ്രവീണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 35681041, 66377143 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Content Highlights: eid program

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented