ബഹ്റൈന്‍ കേരളീയ സമാജം ഈദ് ആഘോഷിച്ചു


മനാമ; ബഹ്റൈന്‍ കേരളീയ സമാജം വലിയ പെരുന്നാള്‍ ആഘോഷം ഈദ് നിലാവ് ഞായറാഴ്ച സമാജം ഡി.ജെ ഹാളില്‍ അരങ്ങേറി. കൈരളി പട്ടുറുമാല്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജേതാവും സംഗീത സംവിധായകനും പിന്നണി ഗായകനുമായ അജയഗോപാല്‍, ഒ.എന്‍.വി യുടെ കൊച്ചുമകളും പ്രശസ്ത പിന്നണി ഗായികയുമായ അപര്‍ണ രാജീവ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ സംഗീത സന്ധ്യയും കോമഡി സ്റ്റാര്‍ കോമഡി ഉത്സവം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ്ധേയനായ നിസാം കോഴിക്കോട് അവതരിപ്പിച്ച കോമഡി ഷോയും ഒപ്പം സമാജം അംഗങ്ങള്‍ അവതരിപ്പിച്ച ഒപ്പന ,സിനിമാറ്റിക് ഡാന്‍സ് തുടങ്ങി നിരവധിപരിപാടികളും അരങ്ങേറി.

ചടങ്ങില്‍ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി വര്ഗീസ് ജോര്‍ജ് എന്നിവര്‍ ആശംസകളും, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക് നന്ദിയും അറിയിച്ചു. ജനപങ്കാളിത്തം കൊണ്ട് തിങ്ങി നിറഞ്ഞ സദസ്സില്‍ സമാജം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കൊപ്പം ബഹ്റിനിലെ നിരവധി കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും കലാസ്വാദകരും പരിപാടിയില്‍ പങ്കെടുത്തു പ്രോഗ്രാം കണ്‍വീനര്‍ റിയാസ് ഇബ്രാഹിം കലാവിഭാഗം കണ്‍വീനര്‍ ദേവന്‍ പാലോട് എന്നിവര്‍ പരിപാടിയെ നിയന്ത്രിച്ചു.


Content Highlights: Eid Celebration

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented