ഹമദ് രാജാവ് അൽ സക്കീർ പാലസ് പള്ളിയിൽ ഈദ് നമസ്ക്കാരം നടത്തുന്നു
മനാമ: ബഹ്റൈനില്‍ വിവിധ പള്ളികളിലായി നടന്ന ബലിപെരുന്നാള്‍ നമസ്ക്കാരങ്ങളില്‍ ജനലക്ഷങ്ങളാണ് പങ്കുകൊണ്ടത്. ബഹ്റൈന്‍ രാജാവ് ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ റിഫ അല്‍ സഖീര്‍ പാലസ് പള്ളിയിലാണ് ഈദ് നമസ്ക്കാരം നടത്തിയത്. രാജകുടുംബാംഗങ്ങളും ശൂറാ കൗണ്‍സില്‍ അംഗങ്ങളും വിവിധ മന്ത്രിമാരും ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സിലെ ഉന്നതോദ്യോഗസ്ഥരും നയതന്ത്രോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ജുഫയര്‍ ഗ്രാന്റ് മോസ്ക്ക്, മനാമ ഫാറൂഖ് മസ്ജിദ്, ഗുദേബിയ പാലസ് മസ്ജിദ്, ഹിദ്ദിലെ ഉര്‍വ്വത് ഉബ്നു സുബേര്‍ മസ്ജിദ്, മുഹര്‍റഖ് കാനൂ മസ്ജിദ്,ആലി മൗദ ജുമുഅ മസ്ജിദ് തുടങ്ങിയ പള്ളികളില്‍ നടന്ന പെരുന്നാള്‍ നമസ്ക്കാരത്തിന് അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
വിവിധ പ്രവാസി സംഘടനകളും പ്രത്യേക ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. ഈദ് ഗാഹില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ഥം വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനസൗകര്യം ഏര്‍പ്പെടുത്തിയത് വിശ്വാസികള്‍ക്ക് സൗകര്യപ്രദമായി. പ്രതികൂല കാലാവസ്ഥയിലും വെളുപ്പിനു മുതല്‍ വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സുന്നി വഖഫ് ഡയറക്ടറേറ്റ് ഈദ് ഗാഹ് സംഘടിപ്പിച്ചിരുന്നു.
പതിവുപോലെ ഇത്തവണയും രണ്ടുദിവസം ബഹ്റൈനിലെ ചരിത്ര സ്മാരകമായ ഗ്രാന്‍ഡ് മോസ്ക് എന്നറിയപ്പെടുന്ന ജുഫയര്‍ അഹമ്മദ് അല്‍ ഫത്തേ ഇസ്ലാമിക് സെന്ററില്‍ ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നുണ്ട്. ഈദ് രണ്ടും മൂന്നും ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 മണിവരെ ഓപ്പണ്‍ ഹൗസ് ഉണ്ടായിരിക്കും. പ്രധാനമായും അമുസ്ലീം വിഭാഗത്തിലുള്ളവരെ ഉദ്ദേശിച്ചു നടത്തുന്ന ഈ പരിപാടിയില്‍ മുസ്ലിം ജനതയും അമുസ്ലിങ്ങളും തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഒന്നാണ്.
വിവിധ മതങ്ങളും വിശ്വാസങ്ങളും സംസ്ക്കാരവും ഒന്നിക്കുന്നതെങ്ങിനെയെന്ന് അറിയുകയും ജനങ്ങളില്‍ സമത്വം ഉറപ്പുവരുത്തുകയും ഉദ്ദേശിച്ചുകൊണ്ട് ബഹ്റൈന്‍ നീതിന്യായ-ഇസ്ലാമികകാര്യ മന്ത്രാലത്തിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളാണ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഈ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നത്. പൈതൃക-പാരമ്പര്യ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ആഭരണ-വസ്ത്ര-പ്രദര്‍ശനവും ഓപ്പണ്‍ ഹൗസിനോടനുബന്ധിച്ചുണ്ടാകും. സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍, അറേബ്യന്‍ ചായ, പുസ്തകപ്രദര്ശനം എന്നിവ പതിവായി ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട് ഇസ്ലാം മതത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്കുവാന് വേദിയൊരുക്കും. വിദേശികള്‍ ഇതൊരവസരമായി കണക്കാക്കണമെന്നും പ്രവേശനം സൗജന്യമായി അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.. 1998 മുതലാണ് ഗ്രാന്റ് മോസ്ക്കില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..