.
മനാമ: 'കോവിഡ് മഹാമാരിക്കു ശേഷം വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ പ്രവര്ത്തകന് ആനന്ദ് കുമാര്‍ വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളുടെ താത്പര്യങ്ങളും അഭിരുചികളും മാനിക്കണമെന്നും മുന്‍കൂട്ടി നിശ്ചയിച്ച കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കാന്‍ വിദ്യാര്‍ഥികളെ നിര്ബന്ധിക്കരുതന്നും അദ്ദേഹം രക്ഷിതാക്കളെ ഉപദേശിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഈസ ടൗണ്‍ കാമ്പസില്‍ 'സലാം ബഹ്റൈന്‍' മാഗസിന് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്കൂള്‍, അല്‍ നൂര്‍ സ്കൂള്‍, ഭവന്‍സ് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍, ന്യൂ മില്ലേനിയം സ്കൂള്‍, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ഇബ്ന് അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
ബിഹാറിലെ നൂറുകണക്കിന് പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി ഐ.ഐ.ടികളില്‍ പ്രവേശനം സാധ്യമാക്കിയ വിദ്യാഭ്യാസ പ്രവര്‍ത്തകനാണ് ആനന്ദ് കുമാര്‍. കോവിഡ് കാലത്ത് വിദ്യാഭ്യാസ രീതിയിലുണ്ടായ മാറ്റത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ശൈഖ റാണ ബിന്ത് ഈസ ബിന്‍ ദൈജ് ആല് ഖലീഫ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സഹജീവി സ്നേഹവും വിദ്യാഭ്യാസവും കൈകോര്‍ത്ത് പോകണമെന്ന് ശൈഖ റാണ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് പദ്ധതികളിലൂടെയും സംവരണത്തിലൂടെയും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ എഞ്ചിനീയറിങ്ങും മെഡിസിനും പഠിക്കാനുള്ള അവസരമുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന്റെ മേന്മ നിരവധി ബഹ്റൈനി വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ആയിരത്തോളം പേര് പങ്കെടുത്തു.
Content Highlights: EDUCATION SEMINAR
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..