Eatmarna Apps
ജിദ്ദ: വിശുദ്ധ ഉംറ പുനരാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൊറോണ പടരാതിരിക്കുവാന്‍ ഉംറ നിര്‍വഹിക്കുവാനുള്ള അനുമതിക്കായി ഏര്‍പ്പെടുത്തിയ ഇഅ്തമര്‍നാ ആപ് ആന്‍ഡ്രോയ്ഡ് പ്ലറ്റ്ഫോമിലും പ്രവര്‍ത്തനക്ഷമമായി. ഐഫോണുകളില്‍ ആപ് നാലു ദിവസം മുമ്പ്തന്നെ പ്രവൃത്തിച്ചു തുടങ്ങിയിരുന്നു.
ഞായറാഴ്ച മുതലാണ് ഉംറ കര്‍മത്തിന് അനുമതി നല്‍കിതുടങ്ങുക. 16,000 പേര്‍ക്കാണ് ഞായറാഴ്ച ഉംറ കര്‍മ്മത്തിനുള്ള അനുമതിയുണ്ടാവുക. മൂന്നു മണിക്കൂര്‍ സമയമാണ് ഉംറ നിര്‍മ്മത്തിന് ഒരു തീര്‍ഥാടകന് അനുവദിച്ചിട്ടുള്ളത്.
ഉംറ നിര്‍വ്വഹിക്കുന്ന തീര്‍ത്ഥാടകന്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്യണം. ഇഅ്തമര്‍നാ ആപ് വഴി മുന്‍കൂട്ടി പെര്‍മിറ്റ് നേടാനാകും. ഉംറ കര്‍മ്മത്തിനു മുമ്പ് ഉംറയുടെ പ്രത്യേക വേഷവിധാനമായ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ എത്തിയാല്‍ സാമൂഹിക അകലം പാലിക്കണം. ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങള്‍ പാലിച്ചിരിക്കണം.
പള്ളിയില്‍ പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. തീര്‍ഥാടകരോരോ ആളും സ്വന്തമായി നമസ്‌കാരവിരി കരുതിയിരിക്കണം. പള്ളിക്കകം നമസ്‌കാരിക്കാനായി ഏര്‍പ്പെടുത്തിയ സ്ഥലത്തുവെച്ചുമാത്രം നമസ്‌ക്കരിക്കണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..