ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ഇന്നു തുറക്കും


.

ദുബായ്: ജബല്‍ അലിയില്‍ നിര്‍മിച്ച ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ഭക്തര്‍ക്കായി സമര്‍പ്പിക്കും.

യു.എ.ഇ. സഹിഷ്ണുതാ സഹവര്‍ത്തിത്വമന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സമര്‍പ്പണച്ചടങ്ങില്‍ സംബന്ധിക്കും. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ മുഖ്യാതിഥിയാകും. ക്ഷേത്രട്രസ്റ്റി രാജു ഷ്‌റോഫ് പങ്കെടുക്കും. ക്ഷേത്രനിര്‍മാണത്തിന്റെ മൂന്നുവര്‍ഷത്തെ നാള്‍വഴികള്‍ ചടങ്ങില്‍ അനാവരണംചെയ്യും. ഈമാസം ആദ്യംമുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തിരുന്നു. മൂന്നു വര്‍ഷമെടുത്താണ് ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദുക്ഷേത്രം എന്ന പദവിയും ഈ ക്ഷേത്രത്തിനുണ്ട്. ശിവന്‍, കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, ഷിര്‍ദി സായി ബാബ എന്നിങ്ങനെ 16 ആരാധനാമൂര്‍ത്തികളാണ് ക്ഷേത്രത്തിലുള്ളത്. സിഖ് മത വിശ്വാസികളുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായുണ്ട്. ചുവരും തറയുമെല്ലാം പൂര്‍ണമായും കൊത്തുപണികളാല്‍ സമ്പന്നമാണ്. ക്ഷേത്രചുവരില്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്. രാവിലെ ആറുമണിമുതല്‍ രാത്രി 8.30 വരെയാണ് ദര്‍ശനം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോട് ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം.

Content Highlights: Dubai Hindu temple set for grand opening today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented