എക്സ്പോ 2020 സമാപന പരിപാടിയിൽ നിന്നും
ദുബായ്: ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ആരംഭിച്ച ആറുമാസം നീണ്ടുനിന്ന എക്സ്പോ 2020 ദുബായ് സമാപിച്ചു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്സ്പോ ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നൊരുക്കി വ്യാഴാഴ്ച വൈകീട്ടോടെ കൊടിയിറങ്ങി. വ്യാഴാഴ്ച വൈകീട്ട് പ്രാദേശികസമയം ഏഴുമുതല്‍ എക്സ്പോയിലെ പ്രധാന വേദിയായ അല്‍ വാസല്‍ പ്ലാസയില്‍ നാനൂറിലേറെ കലാകാരന്മാര് അണിനിരന്ന വിസ്മയ പരിപാടികള്‍ അരങ്ങേറി.
സംഗീതലോകത്തെ താരങ്ങളായ ക്രിസ്റ്റീന അഗ്യുലേര, നോറ ജോണ്‍സ്, യോയോ മാ എന്നിവരുടെ പരിപാടികളും സമാപന ചടങ്ങുകളുടെ ഭാഗമായി നടന്നു. പ്രധാന സ്റ്റേജുകള്‍, ഫെസ്റ്റിവല്‍ ഗാര്ഡന്, വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ എന്നിവിടങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കുന്നു. ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും പുലരുവോളം നൃത്തസംഗീതപരിപാടികള്‍ അരങ്ങേറി.
സമാപനച്ചടങ്ങില്‍ 56 രാജ്യങ്ങളില്‍നിന്നുള്ള 400 പ്രൊഫഷണലുകളും സന്നദ്ധസംഘങ്ങളും അവതരണം നടത്തി. എക്സ്പോയുടെ ഭാഗമായി രൂപകല്പന ചെയ്ത 745 വസ്ത്രങ്ങളുടെ പ്രദര്‍ശനം, കുരുന്നുകള്‍ ആലപിക്കുന്ന യു.എ.ഇ. ദേശീയഗാനം, യാസ്മിന സബ്ബയുടെ നേതൃത്വത്തില്‍ എ.ആര്. റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്രയുടെ പ്രത്യേക അവതരണം എന്നിവയും നടന്നു. ഹറൗത് ഫാസ്ലിയാനും 16 സംഗീതവിദഗ്ധരും അണിനിരക്കുന്ന പരിപാടി, ഇറ്റാലിയന്‍ പിയാനിസ്റ്റ് എലിയോനോര കോണ്‍സ്റ്റാന്റിനിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയും അരങ്ങേറി.
തുടര്‍ന്ന് എക്സ്പോ പതാക ജപ്പാന് കൈമാറി. യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രിയും ദുബായ് എക്സ്പോ 2020 കമ്മിഷണര്‍ ജനറലുമായ ശൈഖ് നഹ്യാന് ബിന്‍ മുബാറഖ് അല്‍ നഹ്യാന്, ബ്യൂറോ ഇന്റര്‍നാഷണല്‍ ദി എക്സ്പോസിഷന്‍സ് (ബി.ഐ.ഇ.) ജനറല്‍ അസംബ്ലി പ്രസിഡന്റ് ജയ് ചുല് ചോയ്ക്ക് പതാക കൈമാറി. ഇതോടെ എക്സ്പോയ്ക്ക് ഔദ്യോഗിക സമാപനമായി.
Content Highlights: dubai expo closing ceremony live
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..