ഡോ.താനി അൽ സെയൂദി
ദുബായ്: കോവിഡില്‍നിന്ന് കരകയറാന്‍ എക്സ്പോ 2020 സഹായിച്ചതായി യു.എ.ഇ. വിദേശവ്യാപാര സഹമന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി പറഞ്ഞു.
എക്സ്പോ നടന്ന ആറുമാസക്കാലം യു.എ.ഇ.യിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യകമ്പനികള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഭാവി അജന്‍ഡകള്‍ ഉയര്‍ത്താനുള്ള അവസരമുണ്ടായി. ദുബായ് എക്സ്പോ നഗരി അതുപോലെ നിലനിര്‍ത്താനും ഭാവി നഗരമാക്കി മാറ്റാനുമുള്ള പദ്ധതികളുമായി യു.എ.ഇ. മുന്നോട്ടുപോകുകയാണ്. എക്സ്പോയുടെ വിജയത്തോടെ യു.എ.ഇ.യുടെ വിദേശ വ്യാപാര മേഖലയ്ക്കുണ്ടായ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര ലക്ഷ്യസ്ഥാനങ്ങളിലൊന്ന് എന്നനിലയില്‍ ദുബായുടെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്താനായി. അന്താരാഷ്ട്ര തലത്തിലേക്ക് കൂടുതല്‍ വാതിലുകള്‍ തുറക്കപ്പെട്ടു. നയതന്ത്ര, വ്യാപാര മേഖലകളിലടക്കം പുതിയ കൂട്ടായ്മകള്‍ക്ക് വഴിയൊരുക്കിയതായും അല്‍ സെയൂദി വിശദീകരിച്ചു.
യു.എ.ഇ.യിലെ സാധ്യതകള്‍ ബോധ്യപ്പെട്ടതോടെ ആഫ്രിക്കയിലെയും പെസഫിക് ദ്വീപ് സമൂഹങ്ങളിലെയും രാജ്യങ്ങള്‍ വന്‍കിട സംരംഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നുവെന്നാണ് വിവരം. കൂടാതെ യു.എ.ഇ.യില്‍ എംബസിയോ കോണ്‍സുലേറ്റോ ഇല്ലാതിരുന്ന 60 രാജ്യങ്ങള്‍ കാര്യാലയങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
Content Highlights: Dubai Expo 2020
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..