ലഹരി; ബോധവല്‍ക്കരണത്തിനൊപ്പം  എന്‍.ഡി.പി.എസ് നിയമം ശക്തമാക്കണം-പ്രവാസി വെല്‍ഫെയര്‍


പ്രതീകാത്മക ചിത്രം

ജിദ്ദ:വിവിധതരം ലഹരികളുടെ ഉപയോഗം നിയന്ത്രണാതീതമായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിനൊപ്പം ലഹരി വിതരണത്തിലെ യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ നല്‍കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ പ്രൊവിന്‍സ് സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ചെറിയ അളവിലും വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കള്‍ വിദ്യാര്‍ഥികളിലൂടെ കൈമാറ്റം ചെയ്യാന്‍ ഏജന്റ്മാര്‍ ശ്രമിക്കുന്നതിലൂടെ വലിയ മാഫിയ ശൃംഖലകളാണ് രൂപപ്പെട്ടു വരുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരി പദാര്‍ഥങ്ങള്‍ വ്യാപകമാക്കുന്നതിന് വേണ്ടി നിയമത്തിന്റെ തന്നെ സാധ്യതകളെയാണ് ഇത്തരം മാഫിയ സംഘങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നത്.

ലഹരി വിതരണ ശൃംഖലയിലെ കേവലം ഏജന്റുമാരെ മാത്രമാണ് ചെറിയതോതില്‍ എങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും യഥാര്‍ത്ഥഥ പ്രതികള്‍ തങ്ങളുടെ രാഷ്ട്രീയ സാമൂഹിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണകൂടത്തെ വിലക്കു വാങ്ങുകയാണ്. എന്‍.ഡി.പി.എസ് ആക്ടിലെ ചട്ടഭേദഗതിയാണ് മയക്കുമരുന്ന് വിതരണക്കാര്‍ക്ക് രക്ഷയാകുന്നത്.

എന്‍.ഡി.പി.എസ് ആക്ടിനുസരിച്ച് ചെറിയ അളവ്, വാണിജ്യ അളവ്, ഇതിനിടയിലുള്ള അളവ് എന്നിങ്ങനെ മയക്കു മരുന്നുകള്‍ കൈവശം വെക്കാവുന്ന അളവ് നിര്‍ണയിച്ച റവന്യൂ വകുപ്പിന്റെ നടപടയിലെ പാളിച്ച മൂലം ചെറിയ അളവ് കൈവശം വെച്ചവര്‍ക്ക് ജാമ്യം കിട്ടുന്നത് അനായാസമാകുന്നു. 990 ഗ്രാം കഞ്ചാവ് കൈവശം വെച്ചവര്‍ക്ക് വരെ ചെറിയ അളവായി കണക്കാക്കപ്പെട്ട് കേസ് ദുര്‍ബലപ്പെടുത്താനാവും. കുട്ടികളെ വാഹകരാക്കാന്‍ മാഫിയകള്‍ക്ക് സഹായകമാകുന്നത് ചെറിയ അളവ് നിര്‍വ്വചിച്ചതില്‍ വന്ന അപാകതകൂടിയാണ്. ഇതില്‍ പുനര്‍ നിര്‍ണയത്തിന് റവന്യൂവകുപ്പ് തയാറാകണം.

യഥാര്‍ഥ കണ്ണികളെ രക്ഷിച്ചെടുക്കാനുള്ള നീക്കം പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നതിന്റെ തെളിവുകളാണ് നിയമം നിലനില്‍ക്കെ തന്നെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളിലുണ്ടാകുന്ന വ്യാപകമായ വര്‍ദ്ധനവെന്നും സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി.


Content Highlights: drugs usage


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented