അറബ് പണ്ഡിതന്മാര്‍ ആധുനിക ശാസ്ത്ര വളര്‍ച്ചയെ വളരെയധികം സ്വാധീനിച്ചു: ഡോ.അന്‍വര്‍ സാദത്ത്


.

ജിദ്ദ: വിവിധ ശാസ്ത്ര - വിജ്ഞാന മേഖലകളില്‍ അറബികളുടെ സംഭാവനകള്‍ മഹത്തരമാണ് എന്നും അവയില്‍ പലതും പല കാരണങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി എന്നും ഐഎസ്എം ജനറല്‍ സെക്രട്ടറി ഡോ.അന്‍വര്‍ സാദത്ത് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി, 'അറബികളും വിജ്ഞാനവും ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യ കാലഘട്ട ചരിത്രം പരിശോധിക്കുമ്പോള്‍ ഗണിത ശാസ്ത്രം, ഭൂമിശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം, തുടങ്ങിയവയിലൊക്കെ അറബികള്‍ വളരെ ആധികാരികമായി പഠനം നടത്തുകയും ഒരുപാട് അറിവുകളും ഗ്രന്ഥങ്ങളും ശാസ്ത്രലോകത്തിനു സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ കോളനിവത്കരണത്തിന് മുമ്പ് വിജ്ഞാന സമ്പാദനത്തിലും പകര്‍ന്ന് നല്‍കുന്നതിലും അറബി നാഗരികത വലിയ ഒരു മുന്നേറ്റമാണ് നടത്തിയത്.

ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ നടന്ന പരിപാടി സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി സലിം കോനാരി, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ.സലാഹുദ്ദീന്‍, ഐഎസ്എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സൈഫുദ്ദീന്‍ (എം.ഡി.ഹാപ്പി കിഡ്‌സ്) എന്നിവര്‍ പങ്കെടുത്തു.

Content Highlights: Dr.Anvar sadhath, Indian Islahi Centre


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented