ഡോണ്ട് ലൂസ് ഹോപ്പ് - വിവിധ കലാ മത്സരങ്ങളുമായി ഫോക്കസ് ഇന്റര്‍നാഷണല്‍


Photo: https://www.facebook.com/focusqatar

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഐ സി ബി എഫുമായി സഹകരിച്ച് നടത്തി വരുന്ന മാനസികാരോഗ്യ ക്യാമ്പയ്‌നിന്റെ ഭാഗമായി വിവിധ കലാ മത്സരങ്ങള്‍ സംഘടപ്പിക്കുകയാണ്. പ്രബന്ധം, കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങളും ഫോട്ടോഗ്രഫി മത്സരവുമാണ് നടക്കുന്നത്.

കോവിഡ് കാലം മനുഷ്യരില്‍ വരുത്തിയ മാനസിക പ്രയാസങ്ങളെ പ്രതീക്ഷയോടെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടന്നു വരുന്നത്. ഇക്കാലയളവില്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഇത്തരം മത്സരങ്ങളിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്നതാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഖത്തറില്‍ താമസിക്കുന്ന ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ക്യാമ്പയിന്‍ തലക്കെട്ടായ ഡോണ്ട് ലൂസ് ഹോപ്പ് തന്നെയാണ് മത്സരങ്ങള്‍ക്കുള്ള വിഷയം. പ്രബന്ധം പത്ത് പുറത്തില്‍ കവിയാതെ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. കഥ, കവിത എന്നിവയും ഇരു ഭാഷകളിലും എഴുതാവുന്നതാണ്. ഫോട്ടോഗ്രഫി മത്സരത്തിലേക്കയക്കുന്ന ഫോട്ടോകള്‍ ഖത്തറില്‍ നിന്ന് അടുത്ത കാലത്തായി എടുത്തതും എഡിറ്റ് ചെയ്യാത്തതുമായിരിക്കണം. ഒരാളില്‍ നിന്ന് ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരത്തെ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. മത്സര ഫലപ്രഖ്യാപനവും സമ്മാനദാനവും ഏപ്രില്‍ ഒന്നാം തിയ്യതി കാമ്പയിന്‍ സമാപന സമ്മേളത്തില്‍ നടക്കും.

എന്‍ട്രികള്‍ pr@focusqatar.com എന്ന ഇ-മെയിലിലേക്ക് മാര്‍ച്ച് 25-ന് മുമ്പായി അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 74718707, 30256335, 30702347 എന്നീ നമ്പറുകളിലോ ഫോക്കസ് ഖത്തറിന്റെ ഫേസ്ബുക്ക് പേജുവഴിയോ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Don't Lose Hope Focus International with various art competitions

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented