അടുത്തയാഴ്ച ആഭ്യന്തര ഹജജ് പാക്കേജുകള്‍ ലഭ്യമായേക്കും


Photo: Pravasi mail

റിയാദ്: ആഭ്യന്തര ഹജജ് തീര്‍ഥാടകരുടെ പാക്കേജുകള്‍ അടുത്ത ആഴ്ചയോടെ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര തീര്‍ഥാടകര്‍ക്കായുള്ള കോര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ ജുഹാനി. അല്‍-ഇഖ്ബാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷത്തെ ഹജജിന് 3 പാക്കേജുകളായിരിക്കും ഉണ്ടാവുക. 'മിന ടവര്‍ പാക്കേജാ'യിരിക്കും ഇതില്‍ ആദ്യത്തേത്. 'ദിയാഫ പാക്കേജ് 1' ആണ് രണ്ടാമത്തേത്. ഹോട്ടല്‍ മുറികളോട് സാമ്യമുള്ള ആധുനിക ടെന്റുകളോട് കൂടിയതാണ് ഈ പാക്കേജ്. ഈ വര്‍ഷത്തെ ഹജജിന് ആദ്യമായി അവതരിപ്പിക്കുന്നതായിരിക്കും ദിയാഫ പാക്കേജ് ഒന്ന്. എല്ലാ സേവനങ്ങളും സജജീകരിച്ചിരിക്കുന്ന സാധാരണ ടെന്റുകളോട് കൂടിയ പാക്കേജാണ് മുന്നാമത്തേ പാക്കേജായ 'ദിയാഫ പാക്കേജ് രണ്ട്'.

ഹജജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകളുമായി പൊരുത്തപ്പെടുന്ന പുതിയ ഭക്ഷണ സംവിധാനമായിരിക്കും പ്രവാസികളും പൗരന്‍മാരുമായ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഒരുക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നല്‍കിയിരുന്ന അതേ രീതിയിലായിരിക്കും ഭക്ഷണ സംവിധാനം.

ഈ വര്‍ഷം ഇതുവരെ അനുവദിച്ച ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം 1,50,000 മാണ്. ഇതില്‍ പ്രവാസികളും സൗദി പൗരമാരും ഉള്‍പ്പെടുമെന്നും അല്‍ ജുഹാനി ചൂണ്ടിക്കാട്ടി.

Content Highlights: Domestic Hajj packages may be available next week

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


terrorist

2 min

കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ താലിബ് ഹുസൈന്‍ ഷാ ബിജെപി ഐടി സെല്‍ മുന്‍ തലവൻ

Jul 3, 2022

Most Commented