ദോഹ: വാരാന്ത്യങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന പ്രാദേശിക പച്ചക്കറി മാര്‍ക്കറ്റുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ശീഹാനിയ, അല്‍ മസ്റൂഅ, അല്‍ വക്റ, അല്‍ ഖോര്‍-അല്‍ സാക്കിറ, അല്‍ ശമാല്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക കാര്‍ഷിക വിളകളുടെ വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 3 മണിവരെയാണ് ഇവ പ്രവര്‍ത്തിക്കുക.
സാധാരണ വ്യാഴം, ശനി ദിവസങ്ങളിലാണ് പ്രാദേശിക പച്ചക്കറി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കാറുള്ളത്. കൊറോണയെ തുടര്‍ന്നുള്ള നിയന്ത്രണം മൂലം വിദേശത്തു നിന്നുള്ള പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ വരവ് കുറഞ്ഞത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് എല്ലാ ദിവസവും മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
വെള്ളരി, വഴുതന, മത്തന്‍, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം ഈ മാര്‍ക്കറ്റുകളില്‍ വന്‍തോതില്‍ ലഭ്യമാവുന്നുണ്ട്. ഗുണിനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ പുതുമയോടെ ലഭ്യമാവുന്നതിനാല്‍ വന്‍തോതില്‍ ആവശ്യക്കാര്‍ എത്തുന്നുണ്ട്
Content Highlights: Doha vegetable market


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..