ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്കുള്ള ബിസിനസ് കേരള എക്സലൻസ് അവാർഡ് ബിസിനസ് കേരള ട്രേഡ് എക്സ്പോ ഉദ്ഘാടന വേദിയിൽ വെച്ച് സിനിമ നടൻ അബൂ സലീമിൽ നിന്നും മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങുന്നു.
ദോഹ: ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്സലൻസ് അവാർഡ്. ഏറ്റവും നൂതനമായ മാർക്കറ്റിംഗ് ടൂൾ എന്ന അടിസ്ഥാനത്തിലാണ് ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയെ അവാർഡിന് പരിഗണിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് കാർഡ് ഡയറക്ടറിക്കുള്ള യൂണിവേർസൽ റിക്കോർഡ് ഫോറം അവാർഡ് നേടിയ ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും നേരിട്ട് ബന്ധപ്പെടുത്തുകയും മികച്ച ബിസിനസിന് അവസരമൊരുക്കുകയും ചെയ്യുന്ന നൂതന സംരംഭമാണ്. കഴിഞ്ഞ 15 വർഷമായി ഖത്തറിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഡയറക്ടറി ഇന്തോ ഗൾഫ് ബിസിനസ് പ്രോൽസാഹിപ്പിക്കുന്ന സംരംഭം എന്ന നിലക്കും ശ്രദ്ധേയമാണ്.
കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന ബിസിനസ് കേരള ട്രേഡ് എക്സ്പോ ഉദ്ഘാടന വേദിയിൽ വെച്ച് പ്രമുഖ സിനിമ നടൻ അബൂ സലീമിൽ നിന്നും മീഡിയ പ്ളസ് സി.ഇ.ഒ യും ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങി. നെല്ലറ ഗ്രൂപ്പ് ചെയർമാൻ ശംസുദ്ധീൻ നെല്ലറ, മലബാർ ടൂറിസംകൗൺസിൽ അംഗം എഞ്ചിനീയർ ടി.പി.എം. ഹാഷിർ, ബിസിനസ് കേരള ചെയർമാൻ നൗഷാദ് ഇ.പി, ടി.എൻ.എം. ഗ്രൂപ്പ് സി.ഇ. ഒ. ടി.എൻ.എം. ജവാദ്, കിൽടൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ റിയാസ്, ഐകൺ മീഡിയ ഡയറക്ടർ നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറിയെ ലോകംഅംഗീകരിക്കുന്നുവെന്നതിൽ സന്തോഷമുണ്ടെന്നും ഡയറക്ടറിയുടെ പതിനാറാമത് എഡിഷൻ കൂടുതൽ പുതുമകളോടെ ആഗസ്തിൽ പുറത്തിറങ്ങുമെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
Content Highlights: Doha news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..