ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്ന കരട് പ്രമേയത്തിന് കാബിനറ്റിന്റെ അംഗീകാരം


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

ദോഹ: രാജ്യത്തെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് അംഗീകാരം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിലെ ആസ്ഥാനത്ത് ഇന്ന് ഉച്ചതിരിഞ്ഞ് ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്.

പാരിസ്ഥിതിക സംരക്ഷണം, മാലിന്യ പുനരുപയോഗത്തിനുള്ള മികച്ച നിക്ഷേപം എന്നിവയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ചട്ടക്കൂടിലാണ് കരട് പ്രമേയം തയ്യാറാക്കിയത്. കരട് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളിൽ താഴെ പറയും പ്രകാരമാണ്:

  • സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവ എല്ലാതരം ഉൽപ്പന്നങ്ങളും ചരക്കുകളും പാക്ക് ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ അല്ലെങ്കിൽ നെയ്യപ്പെട്ട ബാഗുകൾ എന്നിവ ഉപയോ​ഗിക്കണം.
ഖത്തർ സർക്കാരും ബം​ഗ്ലാദേശ് സർക്കാരും തമ്മിലുള്ള നയതന്ത്ര, പ്രത്യേക, ഔദ്യോ​ഗിക് പാസ്‌പോർട്ടുകൾ ഉള്ളവർക്കുള്ള വിസ ആവശ്യകതകൾ റദ്ദാക്കുന്നതിനുള്ള കരട് കരാറിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Content Highlights: Doha news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented