പ്രതീകാത്മക ചിത്രം
ദോഹ: പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള കർബ്സൈഡുകളിലേക്കുള്ള പ്രവേശനം അംഗീകൃത വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു. എല്ലാ പൊതുവാഹനങ്ങളും ലഭ്യമായ കാർ പാർക്ക് ഉപയോഗിക്കുന്നതിന് വഴിതിരിച്ചുവിടുകയും ചെയ്യും. ഈ ആശയങ്ങൾ പരീക്ഷിക്കാൻ തുടങ്ങുമെന്ന് യാത്രക്കാരെയും ഉപഭോക്താക്കളെയും അറിയിച്ചുകൊണ്ട് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്ഐഎ) നിർദ്ദേശം നൽകിയിരിക്കയാണ്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമുള്ള സൗകര്യങ്ങളുടെ ട്രയൽസ് 2022 ജൂൺ 13-ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
ട്രയൽസ് കാലയളവിൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഇരുപത് മിനിറ്റ് ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്രേസ് പിരീഡിൽ അനുവദിക്കുന്ന ഹ്രസ്വകാല കാർ പാർക്കിം സമയത്തിനുള്ളിൽ യാത്രക്കാരെ ഇറക്കാനും പിക്കപ്പ് ചെയ്യാനും സൗകര്യമൊരുക്കുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ പറഞ്ഞു. ഹ്രസ്വകാല കാർ പാർക്കിങ്ങിനുള്ള പേയ്മെന്റ് കാർപാർക്കിന് മുമ്പുള്ള മെഷീനുകളിൽ, ലെവൽ 2-ൽ നൽകണം. കാർ പാർക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ പേയ്മെന്റ് ഓപ്ഷനുകളൊന്നും ലഭ്യമല്ല. കാലതാമസമോ അസൗകര്യമോ ഒഴിവാക്കാൻ പാർക്കിംഗിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കെട്ടിടത്തിൽ പണമടയ്ക്കാനാകും. 'ഉപഭോക്താക്കളുടെ അനുഭവം, സുരക്ഷ എന്നിവ കണക്കിലെടുത്താണ് ഇത് ചെയ്യുന്നതെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
Content Highlights: doha news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..