അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത പങ്കുവെച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം


പ്രതീകാത്മക ചിത്രം

ദോഹ: ഞായറാഴ്ച രാത്രി വൈകി മുതൽ അന്തരീക്ഷത്തിൽ മിതമായ തീവ്രതയോടെ പൊടിപടലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി. 'രാത്രി മുതൽ മിതമായ തീവ്രതയോടെയുള്ള പൊടിപടലം രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ കാഴ്ചക്കുറവിനുള്ള സാധ്യതയും ഉണ്ട്. തിശ്ചിത ദൃശ്യപരത ചില സ്ഥലങ്ങളിൽ 2 കിലോമീറ്റർ വരെ എത്തുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ നിർദ്ദേശം നൽകി.

32 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ളതിനാൽ രാജ്യത്ത് ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് ക്യുഎംഡി നേരത്തെ പറഞ്ഞിരുന്നു.

തിങ്കളാഴ്ച ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനുള്ള സാധ്യതയുമുണ്ട്. ഇത് പൊടി ഉയരുന്നതിനും ദൂരകാഴ്ച നഷ്ടപ്പെടാനും സാധ്യത ഉണ്ടാക്കും. പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം. മത്സ്യബന്ധനത്തിനും മറ്റും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.

Content Highlights: Doha news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented