ദോഹ: വാരാന്ത്യത്തില്‍ തിരക്കു പരിഗണിച്ച് ദോഹ മെട്രോ ഒരു മണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ഈ വാരാന്ത്യം മുതല്‍ വ്യാഴാഴ്ച്ച രാവിലെ 6 മുതല്‍ രാത്രി 11.59 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11.59വരെയുമാണ് മെട്രോ സര്‍വീസ് നടത്തുക. ശനി മുതല്‍ ബുധന്‍വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 11 വരെയാണ് ട്രെയിന്‍ ഓടുക.
ജനുവരി 16 മുതലാണ് പുതിയ സമയക്രമം നിലവില്‍ വരിക. കുടുംബങ്ങള്‍ ഉള്‍പ്പെടെ മാളുകളിലും വിനോദ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തുന്നതിന് ദോഹ മെട്രോയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ രാത്രിയിലെ സമയം ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാരാന്ത്യങ്ങളില്‍ ഒരു മണിക്കൂര്‍ സര്‍വീസ് ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ റെയില്‍ തീരുമാനിച്ചത്.
വെള്ളിയാഴ്ച്ചകളില്‍ സര്‍വീസ് തുടങ്ങുന്ന സമയം രാവിലെ കുറേക്കൂടി നേരത്തേ ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫിഫ ക്ലബ്ബ് വേള്‍ഡ കപ്പ് ഉള്‍പ്പെടെയുള്ള പ്രത്യേക അവസരങ്ങളില്‍ ദോഹ മെട്രോ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചിരുന്നു. വൈകി കഴിയുന്ന മല്‍സരങ്ങള്‍ക്കു ശേഷം യാത്രക്കാര്‍ക്ക് സഹായകമാവുന്ന വിധത്തിലാണ് സമയം ദീര്‍ഘിപ്പിച്ചത്.
ജോലി സ്ഥലത്തും മറ്റും പോയി വൈകി തിരിച്ചുവരുന്നവര്‍ക്ക് ദോഹ മേട്രോയുടെ സമയം ദീര്‍ഘിപ്പിക്കുന്നത് പ്രയോജനപ്രദമാവും.
Content Highlights: Doha Metro will run 1 more hour
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..