.
ദോഹ, തിരുവനന്തപുരം: ദോഹ സെക്ടറില്‍ കൂടുതല്‍ ബജറ്റ് വിമാന സര്‍വീസുകള്‍ ആരംഭിക്കുവാന്‍ നടപടി സീകരികണമെന്ന് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യുസേര്‍സ് ഫോറം ഇന്‍ ഖത്തര്‍ (തൗഫിക്ക്) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനോട് നിവേദനത്തിലൂടെ ആവശ്യപെട്ടു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറില്‍ എത്തിയതായിരുന്നു മന്ത്രി.
തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്‌സും, ഇന്‍ഡിഗോയും കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്, എയര്‍ ഇന്ത്യഎക്‌സ്പ്രസ്സ് കോഴിക്കോട് വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇതുമൂലം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിലെ തെക്ക് കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍, തമിഴ്‌നാട് സംസ്ഥാനത്തിന്റെ നാഗര്‍കോവില്‍, കന്യാകുമാരി, തൂത്തുകുടി, തെങ്കാശി മുതലായ ജില്ലകളില്‍ നിന്നുള്ളവര്‍ ബുട്ടിമുട്ടനുഭവിക്കുകയാണ്.
തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഖത്തറിലേക്കു യാത്ര ചെയ്യന്നവരില്‍ അധികവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും, നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ്. ഇങ്ങനെയുള്ളവര്‍ക്ക് 2 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും നാട്ടില്‍ അവധിക്കു പോകാന്‍ സാധിക്കാത്ത സ്ഥിതി ആണ്. അധിക ഫ്‌ലൈറ്റ് ചാര്‍ജ് മൂലം സാധാരണക്കാര്‍ക്കു കുടുംബത്തോടൊപ്പം 2 വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
ഇന്റര്‍നാഷണല്‍ ലേബര്‍ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലെന്റ് ഫോറം സംഘടിപ്പിച്ച മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിക്ക് തൗഫിക്ക് ഭാരവാഹികള്‍ നിവേദനം നല്‍കിയത്. നിവേദന സംഘത്തില്‍ തൗഫിക്ക് ജനറല്‍ കണ്‍വീനര്‍ തോമസ് കുര്യന്‍ നെടുംതറയില്‍, അഡൈ്വസര്‍ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, വിനോദ് പി. ബാലന്‍ (സി.ഇ.ടി.എ.എ.കു), ജയപാല്‍ (ഇന്‍കാസ്, തിരുവനതപുരം) റിജോ ജോയ് (അടൂര്‍ അസോസിയേഷന്‍) സിറാജുദീന്‍ ഇബ്രാഹിം റാവൂത്താര്‍ (കായംകുളം എം.എസ.എം കോളേജ് അലുംനി) എന്നിവര്‍ പങ്കെടുത്തു.
Content Highlights: Doha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..