
Representational image | Photo: AFP
ദോഹ: ഖത്തറില്‍ കോവിഡ്-19 സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. തുടര്‍ച്ചയായി രണ്ടാം ദിവസവും പോസിറ്റീവ് കേസുകളേക്കാള്‍ കൂടുതലാണ് ഖത്തറില്‍ രോഗം ഭേദമായവരുടെ എണ്ണം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5,205 പേര്‍ക്ക് രോഗം ഭേദമായതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെയും രോഗം സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതലായിരുന്നു സുഖപ്പെട്ടവരുടെ എണ്ണം. അതേ സമയം, മരണസംഖ്യ കൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇന്ന് മൂന്നുപേര്‍ കൂടി രോഗം ബാധിച്ചു മരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ അന്താരാഷ്ട്ര മാനദണ്ഡം നടപ്പാക്കി തുടങ്ങിയത് രോഗം ഭേദപ്പെടുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആദ്യ ടെസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് ഇപ്പോള്‍ ഖത്തറില്‍ കൊറോണ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. നേരത്തേ ഇത് മൂന്നും നാലും ആഴ്ച്ച നീണ്ടിരുന്നു.
84, 48, 65 വയസ്സുള്ളവരാണ് ഇന്ന് മരിച്ചതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തേ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ ഐസിയുവില്‍ ചികില്‍സയില്‍ ആയിരുന്നു. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52,907 ആയി. 32,267 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ 36 പേര് രോഗം ബാധിച്ചു മരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..