ദോഹ: കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവിനും ഇന്‍കാസ് ഖത്തര്‍ നിവേദനം നല്‍കി.
ഗള്‍ഫിലെ ഭരണാധികാരികള്‍ കൊറോണ ഭീതിയില്‍ കഴിയുന്ന സ്വദേശികളും, വിദേശികളുമായ ജനതയ്ക്ക് വേണ്ടി ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുക, ലോണ്‍ തിരിച്ചടവ് പലിശരഹിതമായി 6 മാസം വരെ നീട്ടി കൊടുക്കുക തുടങ്ങിയ പ്രയാസങ്ങളില്‍ നിന്ന് ജനതയെ സംരക്ഷിക്കാനുള്ള പല ക്ഷേമ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് വന്നിരിക്കയാണു. അതേമാതൃകയില്‍ പ്രവാസികളുടെ ബാങ്ക് ലോണുകള്‍ എഴുതിത്തള്ളുകയോ, ഒരു വര്‍ഷത്തേക്കെങ്കിലും പലിശ രഹിതമായി നീട്ടിക്കൊടുക്കുകയോ ചെയ്യണമെന്ന് നിവേദനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ആവശ്യപ്പെട്ടു.
കൂടാതെ, വ്യോമ ഗതാഗതം സാധാരണ ഗതിയില്‍ ആകുമ്പോള്‍ അനിയന്ത്രിതമാകാന്‍ സാധ്യതയുള്ള വിമാനയാത്രാ കൂലി സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ ആക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കാനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പരാതി സ്വീകരിച്ച മുഖ്യമന്ത്രി പരാതികള്‍ തുടര്‍നടപടിക്കായി ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കും, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറുകയും, അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ രീതിയിലുള്ള തീരുമാനങ്ങള്‍ ഉണ്ടാകാന്‍ ഇടപെടാമെന്ന് പ്രതിപക്ഷ നേതാവും ഉറപ്പ് നല്‍കി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..