ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതരുടെ എണ്ണം 262 ആയി


-

ദോഹ: ഖത്തറില്‍ 238 പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 262 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രവാസികളാണ്. കഴിഞ്ഞ ഞായറാഴ്ച്ച രോഗം കണ്ടെത്തിയ മൂന്നു പേരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരെന്ന് മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇപ്പോള്‍ രോഗം കണ്ടെത്തിയവരെല്ലാം ഒരേ കെട്ടിട സമുച്ചയത്തിനകത്ത് താമസിച്ചിരുന്നവരായിരുന്നു.

ഖത്തര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റുമായും ഒരു ഹൈപ്പര്‍ മാര്‍ക്കറ്റുമായും ബന്ധപ്പെട്ടവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നത്. രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ആളുകള്‍ വലിയ തോതില്‍ ഒരുമിച്ചു കൂടുന്ന പൊതുപരിപാടികള്‍ മുഴുവന്‍ റദ്ദാക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന് ഖത്തറിലെ റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ശീഷ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ അവധി നീളുമെന്നതിനാല്‍ വെര്‍ച്വല്‍ ക്ലാസുകള്‍ ഒരുക്കി പഠനം തുടരാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഇതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented