
Photo: Mathrubhumi Archives| ES Akhil
ദോഹ: കൊറോണയെ നേരിടാന്‍ ഖത്തര്‍ സുസജ്ജമാണെന്നും ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് സാധനസാമഗ്രികള്‍ സ്റ്റോക്കുള്ള സാഹചര്യത്തില്‍ ആളുകള്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ സര്‍ക്കാര്‍ നിലവില്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഓരോ ദിവസവും കാര്യങ്ങള്‍ അവലോകനം ചെയ്യുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നുണ്ട്.
14 രാജ്യങ്ങളില്‍ നിന്നുള്ള വിമാനം റദ്ദാക്കിയതും ഇന്ന് മുതല്‍ സ്കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചതും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അതേ തുടര്‍ന്നാണ് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഭയപ്പെടാനുള്ള സാഹചര്യമൊന്നുമില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യകതമാക്കി
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..