കൊറോണ ഭീതി; ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, ഇന്ത്യക്കാര്‍ക്ക് വിലക്ക്


ചൊവ്വാഴ്ച്ച മുതല്‍ നഴ്സറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുന്നതായി ഭരണ വികസന, തൊഴില്‍ കാര്യമന്ത്രാലയം അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടുന്നതും അത്യാവശ്യമല്ലാത്ത യാത്രകള്‍ ചെയ്യുന്നതും ജനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Photo: Mathrubhumi Archives| ES Akhil

ദോഹ: രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറില്‍ സ്‌കൂളുകളും യൂനിവേഴ്സിറ്റികളും ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ അടച്ചിട്ടു. രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദി ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസ് അറിയിച്ചു.

ചൊവ്വാഴ്ച്ച മുതല്‍ നഴ്സറികളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുന്നതായി ഭരണ വികസന, തൊഴില്‍ കാര്യമന്ത്രാലയം അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഒരുമിച്ചുകൂടുന്നതും അത്യാവശ്യമല്ലാത്ത യാത്രകള്‍ ചെയ്യുന്നതും ജനങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കു പുറമേ ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബ്നാന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്.

വിസിറ്റ് വിസ,വിസ ഓണ്‍ അറൈവല്‍,റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കെല്ലാം വിലക്ക് ബാധകമാവും.

അതേസമയം, തിങ്കളാഴ്ച മൂന്നുപേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ബന്ധപ്പെട്ടിരുന്ന മൂന്നുപേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഖത്തറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റും ഹൈപ്പര്‍ മാര്‍ക്കറ്റും അടച്ചു.

ഇന്നലെ മൂന്നു പ്രവാസികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട നൂറുകണക്കിനു പേരെ അധികൃതര്‍ പരിശോധനാവിധേയമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നുപേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented