ദിശ മലയാളം പാഠശാല പ്രവേശനം ആരംഭിച്ചു
മനാമ: ബഹ്റൈനിലെ കുരുന്നുകൾക്കായി ദിശ സെന്റർ റിഫ, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന മലയാളം പാഠശാലയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ മലയാളം മിഷന്റെ കീഴിലാണ് ഇൗ പാഠശാല. പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസുകളിലേക്ക് https://forms.gle/RYtpQmAhzcg8wqSX7 എന്ന ലിങ്കിലൂടെ ജനുവരി 20ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39405037, 38849366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രണ്ട്സ് വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം. സുബൈർ അറിയിച്ചു.
Content Highlights: disa malayalam teaching centre started courses
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..