മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
മദീന: ഖുബാ മസ്ജിദ് വികസിപ്പിക്കാനുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിക്ക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചു.
ഖുബാ മസ്ജിദും ചുറ്റുമുള്ള പ്രദേശങ്ങളും നിലവിലുള്ള മൊത്തം വിസ്തീര്‍ണ്ണത്തിന്റെ പത്ത് മടങ്ങ് അധികമായി വര്‍ദ്ധിപ്പിച്ച് 50,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി സാക്ഷാത്കരിക്കുന്നതിലൂടെ 66,000 വിശ്വാസികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി മസ്ജിദിനു കൈവരിക്കാനാകും. ഖുബാ മസ്ജിദിന്റെ ഈ വികസന പദ്ധതി പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കും.
ഇസ്ലാമില്‍ ആദ്യമായി നിര്‍മിച്ച പള്ളിയായ ഖുബാ പള്ളിക്ക് ഇരു ഹറം സൂക്ഷിപ്പുകാരന് സല്മാന് രാജാവ് നല്കിയ വലിയ പരിചരണത്തെ കിരീടാവകാശി പ്രശംസിച്ചു. സീസണുകളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളെ ഉള്‍ക്കൊള്ളാനും മതപരമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും ഖുബയുടെ ചരിത്രപരമായ സവിശേഷതകള്‍ രേഖപ്പെടുത്താനും നഗര, വാസ്തുവിദ്യാ ശൈലി സംരക്ഷിക്കാനും പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Development of Quba Masjid; Saudi Crown Prince with big plans
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..