സൗദിയില്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു


ഷെറിൻ ശശാങ്കൻ

റിയാദ്: അല്‍ഖര്‍ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കടക്കാവൂര്‍ സ്വദേശി എസ്.എസ് നിവാസില്‍ ഷെറിന്‍ ശശാങ്കന്റെ (36) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

അല്‍ഖര്‍ജ് ഇഷാറാ സിറ്റിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ഏഴു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു ഷെറിന്‍. ജൂണ്‍ 13-നാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ നിലാമുക്ക് എസ്.എസ് നിവാസില്‍ ശശാങ്കന്‍ - ശോഭന ദമ്പതികളുടെ മകനാണ്. രേഷ്മയാണ് ഭാര്യ.

ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതിനാല്‍ നിയമക്കുരുക്കില്‍പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. കേളി പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായി സൗദി അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാവുകയും തുടര്‍ന്ന് എംബസിയില്‍നിന്ന് അനുബന്ധ രേഖകള്‍ ശരിയാക്കി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: deadbody of malayali who committed suicide in saudi arabia bought to kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented